'സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി പറയേണ്ടി വരും', സ്പീക്കര്‍ എംബി രാജേഷിനോട് വിഡി സതീശൻ
തിരുവനന്തപുരം: നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിന് പ്രതിപക്ഷത്തിന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയുടെ പൊതുശബ്ദമായി മാറാന്‍ എംബി രാജേഷിന് സാധിക്കട്ടെ എന്ന് വിഡി സതീശന്‍ പറഞ്ഞു. അതേസമയം സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന എംബി രാജേഷിന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് സഭയില്‍ വിമര്‍ശിച്ചു.
''സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്നുളള സ്പീക്കറുടെ പ്രസ്താവന തങ്ങളെ കുറച്ച് വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും തങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും. അത് സഭയില്‍ സംഘര്‍ഷങ്ങളുണ്ടാക്കും. സ്പീക്കര്‍ സഭയില്‍ വരുമ്പോള്‍ അത് ഒളിച്ച് വെക്കാന്‍ പ്രതിപക്ഷമായ തങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും''. അത് ഒഴിവാക്കണം എന്ന് സ്പീക്കറോട് വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു.

ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
Recommended Video
പത്ത് വര്‍ഷക്കാലം പാര്‍ലമെന്റിലെ അനുഭവ സമ്പത്ത് സഭ നിയന്ത്രിക്കാന്‍ രാജേഷിന് സഹായകമാവും എന്ന് വിശ്വസിക്കുന്നു. സഭയുടെ നീതിപൂര്‍വ്വമായ പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സതീശന്‍ പറയും. സ്പീക്കര്‍ ആയിരുന്ന കെ രാധാകൃഷ്ണന്‍ നല്ലൊരു മാതൃക ആണെന്നും സഭയിലെ ചര്‍ച്ചകള്‍ നല്ല നിലവാരത്തിലേക്ക് കൊണ്ട് പോകാന്‍ സാധിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
നിയമസഭയുടെ ഇരുപത്തിമൂന്നാം സ്പീക്കറായാണ് എംബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 96 വോട്ടുകള്‍ എംബി രാജേഷിന് ലഭിച്ചു. പ്രതിപക്ഷത്ത് നിന്നും മത്സരിച്ച പിസി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. 136 അംഗങ്ങളാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. തൃത്താലയില്‍ നിന്നുളള അംഗമാണ് എംബി രാജേഷ്.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
{document1}












Click it and Unblock the Notifications