'കാവി മുണ്ടുടുത്തവരും ചന്ദനം തൊട്ടവരും സംഘപരിവാറല്ല,കോൺഗ്രസിന് മൃദുഹിത്വ നിലപാടല്ല'
തിരുവനന്തപുരം; കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടില്ല, മറിച്ച് മതേതരത്വ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതേതരത്വം എന്നാല്‍ മത നിരാസം അല്ല. മതങ്ങളെ ചേര്‍ത്ത് പിടിച്ച് കൊണ്ട് മുന്നോട്ട് പോകുകയെന്നതാണെന്നും വിഡി സതീശൻ പറഞ്ഞു.
ഇഷ്ടമുള്ളവര്‍ പ്രാര്‍ത്ഥിക്കട്ടെ, അവര്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കട്ടെ. അത് ചോദ്യം ചെയ്യുന്ന ആളുകളില്‍ നിന്നും അവരെ സംരക്ഷിക്കാൻ നമ്മുക്ക് സാധിക്കണം. രാഹുൽ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തിൽ പോകുന്നത് കണ്ടിട്ട് മൃതഹിന്ദുത്വം എന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും വിഡി സതീശൻ ചോദിച്ചു. കാവി മുണ്ടുടുത്തവരും ചന്ദനം തൊട്ടവരുമെല്ലാം സംഘ്പരിവാറാണെന്ന് ശരിയല്ലെന്നും സതീശൻ പറഞ്ഞു.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം

വിഡി സതീശന്റെ വാക്കുകൾ-കോൺഗ്രസിന് മൃദു ഹിന്ദുത്വം ഇല്ല. കോൺഗ്രസിന്റേത് മതേതര കാഴ്ചപ്പാട്. ഇപ്പോൾ പുതിയൊരു കള്‍ച്ചര്‍ ഉണ്ട്. കാവി മുണ്ടുടുത്തവരും ചന്ദനം തൊട്ടവരുമെല്ലാം സംഘ്പരിവാറാണെന്ന്. അത് ശരിയല്ല. അമ്പലത്തില്‍ പോകാന്‍ പാടില്ല, പള്ളിയില്‍ പോകാന്‍ പാടില്ലായെന്ന നിലപാട് ശരിയല്ല. മതേതരത്വം എന്നാല്‍ മത നിരാസം അല്ല. മതങ്ങളെ ചേര്‍ത്ത് പിടിച്ച് കൊണ്ട് മുന്നോട്ട് പോകുകയെന്നതാണ്. എന്റെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉള്ളപ്പോള്‍ തന്നെ സഹോദര മതത്തില്‍പ്പെട്ടൊരാള്‍ക്ക് അയാളുടെ മതത്തില്‍ വിശ്വസിക്കാനും അയാളുടെ മതവിശ്വാസം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യത്തെ ഞാന്‍ കൂടി ചേര്‍ന്ന് നിന്ന് സംരക്ഷിക്കുമ്പോഴാണ് ഇന്ത്യയുടെ മതേതരത്വം യാഥാര്‍ത്ഥ്യമാവുന്നത്.

രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുൻപ് ക്ഷേത്രത്തിൽ പോയാൽ അതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്.ഞാന്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. അതിനർത്ഥം ഞാൻ മൃതുഹിന്ദുവാണെന്നാണോ? എനിക്ക് ഇഷ്ടമുള്ള മതത്തില്‍ ഞാന്‍ വിശ്വസിക്കും, ഇഷ്ടമുള്ള ദൈവത്തെ ഞാന്‍ പ്രാര്‍ത്ഥിക്കും. അതിന് ഇന്ത്യന്‍ ഭരണഘടന എനിക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഞാന്‍ ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിച്ചു. അതൊക്കെ എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അതൊക്കെയെങ്ങനെ മൃദുഹിന്ദുത്വമാവും. ഹിന്ദുക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ ഞാന്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത്. അത് തെറ്റായ വ്യാഖ്യാനമാണ് ഇതെല്ലാം. അത് കൂടുതല്‍ ആളുകളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതിലേക്ക് മാത്രമാണ് പ്രയോജനപ്പെടുക.
Recommended Video

ഇഷ്ടമുള്ളവര്‍ പ്രാര്‍ത്ഥിക്കട്ടെ, അവര്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കട്ടെ. അത് ചോദ്യം ചെയ്യുന്ന ആളുകളില്‍ നിന്നും അവരെ സംരക്ഷിക്കാൻ നമ്മുക്ക് സാധിക്കണം. രാഹുൽ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തിൽ പോകുന്നത് കണ്ടിട്ട് മൃതഹിന്ദുത്വം എന്ന് എങ്ങനെ പറയും. ഇടതുപക്ഷക്കാർ അമ്പലത്തിൽ പോകുന്നില്ലെന്ന് കരുതി ഞങ്ങൾക്ക് പോകേണ്ടേ,പള്ളിയിൽ പോകേണ്ടേ? വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടാണ് വേണ്ടത്.ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടലോ വർഗീയവാദി ആകില്ല. ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടലോ വർഗീയവാദി ആകില്ല. അത് വികലമായ കാഴ്ചപ്പാടാണ്.മതേതര നിലപാടിൽ കോണ്ഗ്രസ്സ് വെള്ളം ചേർത്തിട്ടില്ല. അതെല്ലാം വികലമായ കാഴ്ചപ്പാടാണ്.മതേതര നിലപാടിൽ കോണ്ഗ്രസ്സ് വെള്ളം ചേർത്തിട്ടില്ല. സംഘപരിവാർ ശക്തികളെ ഏറ്റവും ശക്തമായി എതിർക്കുന്ന രാഷ്ട്രീയ പാർട്ടി കോൺഗ്രസ് ആണ്,വിഡി സതീശൻ പറഞ്ഞു.
അതിനിടെ തൃക്കാക്കര പരാജയത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനേയും വി ഡി സതീശൻ പരിഹസിച്ചു. ഭരിക്കേണ്ട സമയത്ത് മന്ത്രിമാർ ഭരിക്കണം.ഉപതിരഞ്ഞെടുപ്പിനായി മന്ത്രിമാർ എല്ലാവരും തന്നെ തൃക്കാക്കരയിൽ ആയിരുന്നു.തൃക്കാക്കരയിലെ യു ഡി എഫ് വിജയം ടീം വർക്കിന്‍റെ ഫലമാണ്. ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും നേടാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications