• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താന്‍ അല്ല പറയേണ്ടത്', തരൂര്‍ വിഷയത്തില്‍ സുധാകരന്‍ മറുപടി പറയുമെന്ന് വിഡി സതീശന്‍

Google Oneindia Malayalam News

ആലപ്പുഴ: ശശി തരൂര്‍ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഘടനാപരമായ കാര്യങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ പറയും. എല്ലാ കാര്യങ്ങളിലും പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചാണ് പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ അഭിപ്രായം. ഒരു നേതാവിനെതിരെ മറ്റൊരു നേതാവ് എന്നതരത്തില്‍ അടിക്കുറിപ്പ് കൊടുക്കാന്‍ ആവശ്യമായതൊന്നും എന്റെ വായില്‍ നിന്നും കിട്ടില്ല. ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സര്‍വകലാശാലകളില്‍ സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇക്കാര്യം ഗവര്‍ണര്‍ പറയുന്നതിനും മുന്‍പേ പ്രതിപക്ഷം പറഞ്ഞതാണ്. വി.സി നിയമനങ്ങള്‍ക്കെല്ലാം ഗവര്‍ണറും കൂട്ടുനിന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് ഈ നിയമവിരുദ്ധ നിയമനങ്ങളൊക്കെ നടത്തിയത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ്. എന്നിട്ടാണ് ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കിയെന്ന് ആരോപിച്ച് സി.പി.എം രാജ്ഭവന് മുന്നില്‍ സമരം നടത്തിയതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ലോകകപ്പിനിടെ സാക്കിർ നായിക്കിനെ ക്ഷണിച്ച് വരുത്തി ഖത്തർ: മതപ്രഭാഷണങ്ങള്‍ നടത്തും-റിപ്പോർട്ട്ലോകകപ്പിനിടെ സാക്കിർ നായിക്കിനെ ക്ഷണിച്ച് വരുത്തി ഖത്തർ: മതപ്രഭാഷണങ്ങള്‍ നടത്തും-റിപ്പോർട്ട്

സര്‍വകലാശാലകളില്‍ ബന്ധുക്കളെ നിയമിക്കാന്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ അനിശ്ചിതത്വം മാറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നിട്ടും കേരള സര്‍വകലാശാലയില്‍ വി.സിയെ നിയമിക്കാന്‍ അനുവദിക്കില്ലെന്നും സാങ്കേതിക സര്‍വകലാശാലയില്‍ വി.സിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം. പക്ഷെ അദ്ദേഹം മിണ്ടാന്‍ തയാറല്ല. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തരൂര്‍ വിഷയത്തില്‍ നേരത്തെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. തരൂരിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത് ആരാണെന്ന് അറിയാമെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തരൂരിനെ വിലക്കിയതില്‍ എല്ലാതരത്തിലുള്ള ആലോചനയുമുണ്ടെന്നും എല്ലാ ആലോചനകളും ഗൂഡാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിടിലം ഫോട്ടോയെടുക്കണം; ശമ്പളമായി വര്‍ഷത്തില്‍ 73.50 ലക്ഷം; ഇപ്പോള്‍ തന്നെ അപേക്ഷിച്ചോകിടിലം ഫോട്ടോയെടുക്കണം; ശമ്പളമായി വര്‍ഷത്തില്‍ 73.50 ലക്ഷം; ഇപ്പോള്‍ തന്നെ അപേക്ഷിച്ചോ

ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച് നടത്തിയ പരിപാടിയാണിത്. ശശി തരൂരിന്റെ മലബാര്‍ പര്യടനം വിഭാഗീയത പ്രവര്‍ത്തനമല്ല. സംഘപരിവാറിനെതിരെയുള്ള പോരാട്ടാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

English summary
VD Satheesan Says KPCC president will give an answer on the Shashi Tharoor issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X