കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോൽ പോലും നിൽക്കില്ല; അവജ്ഞയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ

Google Oneindia Malayalam News

കൊച്ചി; മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ കെപി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കേസാണിത്. അര്‍ഹിക്കുന്ന അവജ്ഞയോടെ ഇതിനെ തള്ളിക്കളയുകയാണെന്നും സതീശൻ പറഞ്ഞു.

തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

1


'തെരെഞ്ഞെടുപ്പില്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വ്വമായി ഉണ്ടാക്കുന്ന പ്രകോപനമാണിത്. താൻ നടത്തിയ പരാമർശം നാടൻ പ്രയോഗമാണെന്നും ഏതെങ്കിലും രീതിയിൽ അത് മുഖ്യമന്ത്രിയെ വേദനിപ്പിച്ചെങ്കിൽ പരാമര്‍ശം തിരിച്ചെടുക്കുന്നു എന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞിട്ടും വീണ്ടും അത് കുത്തി പൊക്കി കേസെടുക്കുകയാണ് ചെയ്തത്. ഈ വിഷയം അന്തരീക്ഷത്തിൽ നിർത്തുന്നതിന് വേണ്ടിയാണ് സി പി എമ്മിൻറെ ഈ നടപടി'.

2

'താമരശ്ശേരി ബിഷപ്പിനെ നൃകൃഷ്ട ജീവിയെന്ന് വിളിച്ച, കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് അഭിസംബോധന ചെയ്ത, കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ എവിടെയാണ് കേസെടുത്തത്? കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പാരമ്പര്യവും അതിന്റെ ക്രെഡിറ്റും പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണ്. കുലംകുത്തിയെന്നാണ് ചന്ദ്രശേഖരനെ വിളിച്ചത്. എന്നിട്ട് മറ്റൊരു കുലംകുത്തിയെ ഇപ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് ഷാൾ ഇട്ട് സ്വീകരിച്ചു. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ വരെ ലഹള ഉണ്ടാക്കുന്നതിന് കേസെടുത്തിട്ടില്ല. പി സി ജോർജിന്റെ ജാമ്യ വ്യവസ്ഥ റദ്ദാക്കാൻ പോലും നടപടിയെടുത്തിട്ടില്ല. കാരണം പിസി ജോർജിന്റെ സ്ഥാനാർത്ഥിയെ ആണല്ലോ സിപി എം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. പി സി ജോർജ് തന്നെ പറഞ്ഞിട്ടുണ്ട് ജോ ജോർജ് തന്റെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന്. യു ഡി എഫ് നേതാക്കളാരും എതിർ പക്ഷത്തെ നേതാക്കളെ വ്യക്തിപരമായ തേജോവധം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പ് മനഃപൂര്‍വ്വം ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അത് കോടതിയില്‍ നിലനില്‍ക്കില്ല', വി ഡി സതീശൻ പറഞ്ഞു

3


' കൊച്ചി കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ സി പി എം പരസ്യമായി ബി ജെ പിയെ സഹായിച്ചു. നഗരസഭാ ഭരണം നിലനിര്‍ത്താന്‍ വേണ്ടി സി പി എം വോട്ടുകള്‍ ബി ജെ പി ക്ക് മറിച്ച് കൊടുക്കുകയായിരുന്നുവെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി- കോൺഗ്രസ് കൂട്ടുകെട്ടാണെന്ന് മന്ത്രി പി രാജീവിന്റെ ആരോപണത്തിനെതിരെയായിരുന്നു വിഡിയുടെ വിമർശനം. രാജീവ് വെറുതെ വടി കൊടുത്ത് അടി വാങ്ങാൻ ശ്രമിക്കുകയാണെന്നും' വിഡി സതീശൻ പറഞ്ഞു.

4

'നഗരത്തിൽ യു ഡി എഫ് 271 വോട്ടിന് തോറ്റ സ്ഥലത്ത് ഈവട്ടം 75 വോട്ടിനാണ് തോറ്റത്. ഇവിടെ ബി ജെ പിയെ ജയിപ്പിക്കാൻ പരസ്യമായി ശ്രമിച്ചത് സി പി എം ആണ്. കോൺഗ്രസ് ജയിച്ചാൽ കോർപറേഷനിൽ സി പി എമ്മിന്റെ ഭൂരിപക്ഷം നഷ്ടപ്പെടും. എന്നാൽ ബി ജെ പി ജയിച്ചാൽ യുഡിഎഫിന്റെ സീറ്റ് വർധിക്കില്ല. നഗരസഭ ഭരണം നിലനിർത്തുന്നതിന് വേണ്ടി സി പി എം വോട്ടുകൾ ബി ജെ പിക്ക് മറിച്ച് കൊടുക്കുകയാണ് ചെയ്തത്. കൊച്ചി നഗരത്തിൽ ഒരു ബൂത്തില്‍ 24 വോട്ടാണ് സി പി എമ്മിന് കിട്ടിയത്. സ്ഥാനാര്‍ത്ഥി വി ഫോര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കിട്ടിയത് 250 വോട്ടാണ്. എല്‍ ഡി എഫിന് വേണ്ടി മത്സരിച്ചപ്പോള്‍ കിട്ടിയത് 328 വോട്ടും. അപ്പോള്‍ 78 വോട്ടാണോ സി പി എമ്മിന് ഉള്ളത് എന്നും അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗരം..ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Vd Satheesan Slams Congress over Case Against K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X