വിഡി സതീശൻ പറഞ്ഞത് തെറ്റ്; മുസ്ലീങ്ങൾക്കുണ്ടായത് കനത്ത നഷ്ടമെന്നും ഇടി മുഹമ്മദ് ബഷീർ
തിരുവനന്തപുരം; ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ എംപി ഇടി മുഹമ്മദ് ബഷീർ. മുസ്ലിം സമുദായത്തിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ല. പ്രസ്താവന തികച്ചും തെറ്റാണെന്നും ഇടി പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെയും തുടർന്ന് വന്ന പാലോളി കമ്മിറ്റിയുടെയും ശുപാർശ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് രൂപം നൽകിയത്. നൂറു ശതമാനവും മുസ്ലിം സമുദായത്തിന് അർഹതപെട്ട ആ പദ്ധതിയിൽ മായം ചേർത്ത് 80:20 ആക്കി. മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട സ്കോളർഷിപ്പിന്റെ പേര് തന്നെ ഇടതു സർക്കാർ മാറ്റി ന്യൂനപക്ഷ സ്കോളോർഷിപ്പ് എന്നാക്കി മാറ്റി. ഇത് കോടതി വിധി ക്ഷണിച്ചുവരുത്താനിടയാക്കി.
ലഹങ്കയില്‍ അതീവ സുന്ദരിയായി നടി ഭാവന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

ഇപ്പോൾ 80:20 എന്ന അനുപാതം വീണ്ടും വിഭജിച്ചു നൽകാനിരിക്കയാണ്. കനത്ത നഷ്ടമാണ് ഇത് മൂലം മുസ്ലിം സമുദായയത്തിന് ഉണ്ടായത്. പ്രതിപക്ഷ നേതാവ് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം അഭിപ്രായം പറയണമായിരുന്നു. ഇത് യുഡിഎഫ് ന്റെയോ മുസ്ലിം ലീഗിന്റെയോ അഭിപ്രായമല്ല. പ്രതിപക്ഷ നേതാവിന്റെ ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ഇ. ടി വ്യക്തമാക്കി.
ബോള്‍ഡ് ലുക്കില്‍ നടി ഷംന കാസിം; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications