Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി കോണ്‍ഗ്രസിനെ പെരുവഴിയിലെ ചെണ്ടയാക്കിയോ? വീക്ഷണം പറയുന്നതിങ്ങനെ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിക്കെതിരെ എല്ലാവരും ആഞ്ഞടിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും എത്തി. മുഖ്യമന്ത്രി കോണ്‍ഗ്രസിനെ പെരുവഴിയിലെ ചെണ്ടയാക്കിയോ എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുമായാണ് വീക്ഷണം എത്തിയത്.

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനുമായി താരതമ്യം ചെയ്താണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയില്‍ 'ലീഡര്‍ സ്മരണയ്ക്ക് കൂപ്പുകൈ' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം എത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പേരെടുത്ത് പറയാതെയാണ് ലേഖനം വിമര്‍ശിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ

മുഖ്യമന്ത്രിക്കെതിരെ

കെ.കരുണാകരന്‍ കോണ്‍ഗ്രസിനെ പെരുവഴിയിലെ ചെണ്ടയാക്കിയിട്ടില്ലായിരുന്നുവെന്ന് വീക്ഷണം മുഖപത്രം വ്യക്തമാക്കുന്നു. എന്നാല്‍, ഇന്നതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.

കണ്ണിലാതായോ?

കണ്ണിലാതായോ?

'കണ്ണിലാതായാല്‍ അറിയാം കണ്ണിന്റെ കാഴ്ച' എന്ന പഴമൊഴിയും പറയുന്നുണ്ട്. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയില്‍ ഇതാണ് പറയാനുള്ളതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

കൈയ്യിട്ടു വാരിയിട്ടില്ല

കൈയ്യിട്ടു വാരിയിട്ടില്ല

അനര്‍ഹമായത് കൈയ്യിട്ടു വാരാന്‍ ആരെയും കരുണാകരന്‍ അനുവദിച്ചിട്ടില്ല. എല്ലാ ഘടകകക്ഷികള്‍ക്കും ആവശ്യമുള്ളതും അര്‍ഹതപ്പെട്ടതും കൊടുത്തിട്ടുണ്ട്. സമുദായശക്തികളുടെ കാലില്‍ തൊട്ടുതൊഴുതു നിന്നിട്ടില്ലെന്നും പറയുന്നു.

കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം

കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം

കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം കരുണാകരനെ പോലുള്ള മുഖ്യമന്ത്രിയെയായിരുന്നു. വിവേചനപരമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്നും വീക്ഷണം പറയുന്നു.

മറ്റ് നേതാക്കള്‍ക്കെതിരെയും

മറ്റ് നേതാക്കള്‍ക്കെതിരെയും

കരുണാകരന്റെ ആജ്ഞകളെ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ജേക്കബ്ബ് തോമസ്-ഉമ്മന്‍ചാണ്ടി വിവാദമാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്. തലയുള്ളപ്പോള്‍ വാലാടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും പറയുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+