Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകുമെന്നു വീക്ഷണം

കൊച്ചി: നടന്‍ സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ഹിന്ദുക്കള്‍ മുന്നോട്ട് വരണമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. അതിനിടയില്‍ ബിജെപിയോടുള്ള അനുകൂല നിലപാട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകുമെന്നാണ് ഇതിനെതിരെ വീക്ഷണം പരിഹസിച്ചത്.

സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ബിജെപി രാഷ്ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണെന്നും പത്രം പരിഹസിക്കുന്നു. കഴിഞ്ഞ ദിവസം വിഴിഞ്ഞം വികിസനത്തിനുവേണ്ടി സമരം നടത്തിയ താരം ഇതിനിടയില്‍ ഹിന്ദുത്വ പ്രസംഗം നടത്തി വര്‍ഗീയ വിഷപ്രചരണത്തില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ശിഷ്യപ്പെട്ടിരിക്കയാണ്. സുരേഷ് ഗോപിക്ക് കാവി ജ്വരം മൂത്താല്‍ കേരള തൊഗാഡിയയാകും എന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

veekshanam

സുരേഷ് ഗോപിക്ക് അധികാരമോഹമാണെന്നും അതുകൊണ്ടാണ് വര്‍ഗീയ വിഷം ചുരത്തുന്ന പ്രസ്താവന നടത്തുന്നതെന്നും വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനകാര്യത്തില്‍ വര്‍ഗീയത വലിച്ചിഴക്കാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത് ആരാണെന്നും പത്രം ചോദിക്കുന്നു.

തുറമുഖ വികസനത്തിന് ഹിന്ദു സമാജം ഉണരണമെന്ന സുരേഷ് ഗോപിയുടെ ആഹ്വാനം സംഘ് പരിവാര്‍ പ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ആദ്യത്തെ സംഭവം അല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ കയറിപറ്റാന്‍ ആവേശത്തില്‍ വര്‍ഗീയ വിഷം ചുരത്തുന്നത് ആപല്‍ക്കരമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

suresh-gopi

പ്രവീണ്‍ തൊഗാഡിയയുടെ കേരള രൂപമായി സുരേഷ് ഗോപിയെ പോലുള്ള താരങ്ങള്‍ മാറരുതെന്ന് പറഞ്ഞുകൊണ്ടാണ് വീക്ഷണം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ സംവിധായകന്‍ ആഷിക് അബുവും രംഗത്തു വന്നിരുന്നു. റോങ് നമ്പര്‍ എന്ന തലക്കെട്ടോടെയാണ് ആഷിക് പ്രസംഗത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് വീക്ഷണം രൂക്ഷവിമര്‍ശനം സുരേഷ് ഗോപിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+