കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ല'; പ്രതികരിച്ച് എപി ജയൻ

Google Oneindia Malayalam News

പത്തനംതിട്ട: ചിറ്റയം ഗോപകുമാറും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. സംഭവം ഏറെ വിവാദമായതിന് പിന്നാലെ നിരവധി പ്രതികരണൾ ഉണ്ടായി. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയനും വിഷയത്തിൽ പരസ്യ പ്രതികരണം നടത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

ക്യാബിനറ്റ് റാങ്കുള്ള രണ്ടു പേർ തമ്മിലുണ്ടാകുന്ന തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വം ആണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പ്രതികരിച്ചു. ഈ വിഷയത്തിൽ സി പി എം ജില്ലാ സെക്രട്ടറി പ്രതികരണം നടത്തേണ്ടിയിരുന്നില്ല. പകരം ഇത് മുന്നണിയ്ക്ക് ഉളളിൽ ചർച്ച ചെയ്യേണ്ടത് ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

veena

വിഷയത്തിൽ സി പി എം ജില്ലാ സെക്രട്ടറിയും പ്രതികരിച്ച രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സി പി ഐ ജില്ലാ സെക്രട്ടറി സംസാരിച്ചിരിക്കുന്നത്.

ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം ഇങ്ങനെ ;-

'സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എം എൽ എമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം തനിക്കല്ല. അത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ആണ്. ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ആണ് തനിക്കെതിരെ പരസ്യമായി ഉന്നയിക്കുന്നത്. ഫോൺ വിളിച്ചാൽ താൻ എടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാം'

ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കിയ രൂക്ഷമായ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി ഉണ്ടായത്. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവും ആയ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ ഉന്നയിക്കുന്നതെന്നാണ് വീണ ജോർജിന്റെ വിശദീകണം. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സി പി ഐ - സി പി എം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് ഇത്രമേ ആയത്.

ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് ചിറ്റയം നടത്തിയ പരാമർശം. അതേസമയം, തനിക്ക് എതിരെ പരസ്യമായി ആരോപണം ഉന്നയിച്ച സി പി ഐയുടെ ഡെപ്യൂട്ടി സ്പീക്കർക്ക് എതിരെ വീണ ജോർജ് നേരത്തെ എൽ ഡി എഫ് നേതൃത്വത്തിന് പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, ചിറ്റയവും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും ആയിരുന്നു വീണ ജോർജിനെതിരെ പരാതി നൽകിയത്.

'പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എൽ എമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണ്. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. മന്ത്രി വികസന പദ്ധതികളിലും അവഗണന കാണിക്കുന്നു' - ചിറ്റയത്തിന്റെ പരാതിയിൽ പറയുന്നു.

 'സ്ത്രീധനമായി ഒന്നും തന്നിട്ടില്ല, ഷഹാനയുടെ ജീവിതരീതിക്കുള്ള വരുമാനം തനിക്കില്ല'; അസ്മ പറയുന്നു 'സ്ത്രീധനമായി ഒന്നും തന്നിട്ടില്ല, ഷഹാനയുടെ ജീവിതരീതിക്കുള്ള വരുമാനം തനിക്കില്ല'; അസ്മ പറയുന്നു

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് എതിരെ വിമർശനം നടത്തിയത്. എന്നാൽ, ഇതിന് പിന്നാലെ ആണ് ഇടത് മുന്നണിക്ക് വീണാ ജോർജ് പരാതി നൽകിയത്.
എന്നാൽ, ഡെപ്യൂട്ടി സ്പീക്കറുടെ വിമർശനങ്ങൾ അതിരു കടക്കുന്ന തരത്തിൽ ഉളളതാണ് എന്നാണ് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നത്.

മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

English summary
veena george and chittayam gopakumar issues: CPi pathanamthitta district secretary AP Jayan reaction goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X