Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയമെന്ന് വിളിക്കാന്‍ കഴിയില്ല; ക്രൂരവും നീചവുമായ മാനസികാവസ്ഥയാണെന്ന് വീണ ജോര്‍ജ്

കോട്ടയം: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കോട്ടയം പാലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ നിതിന മോളുടെ കൊലപാതകം. സുഹൃത്തും സഹ പാഠിയുമായിരുന്ന അഭിഷേകാണ് നിതിനയെ പഠിക്കുന്ന കോളേജിന്റെ പരിസരത്ത് നിന്ന് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണം. പരീക്ഷ കഴിഞ്ഞ് കോളേജില്‍ നിന്നിറങ്ങിയ നിതിനയെ പ്രതി അഭിഷേക് പേപ്പര്‍ കട്ടറിലെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു .

സംഭവത്തിന് പിന്നാലെ വലിയ പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണെന്നും വീണ ജോര്‍ജ് ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

kerala

പ്രണയമെന്ന് അതിനെ വിളിക്കാന്‍ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവര്‍ക്കുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തില്‍. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കൗണ്‍സിലര്‍മാരുടെ സേവനവും കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി.

അതേ സമയം , പ്രണയത്തിന്റെ പേരില്‍ കോട്ടയത്ത് നടന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ലിംഗനീതി ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മന്ത്രി അടിയന്തിര നിര്‍ദ്ദേശം നല്‍കി. എല്ലാ സ്ഥാപന മേധാവികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കുന്ന അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമങ്ങളും സ്ത്രീ പീഡനങ്ങളും തടയാനുള്ള നിയമങ്ങളും വേദികളും സംബന്ധിച്ച് വിശദമായ വിവരണം ഉള്‍പ്പെടുന്ന ക്ളാസുകള്‍ കാമ്പസുകളില്‍ നടക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഐ സി സിയും ജന്‍ഡര്‍ ജസ്റ്റിസ് ഫോറങ്ങളും ഇതിന്റെ സംഘാടനത്തിന് ഉപയോഗിക്കണം. ഒക്ടോബറില്‍ത്തന്നെ ഈ പരിപാടികള്‍ നടക്കണം. ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനും സ്ഥാപനമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം .

ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും സ്വതന്ത്രമായ ജീവിത തിരഞ്ഞെടുപ്പുകള്‍ക്ക് അവര്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രണയത്തകര്‍ച്ചയുടെ പേരില്‍ ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് നയിക്കപ്പെടുന്നത് ഒട്ടും ആശാസ്യമല്ല. പ്രണയത്തിന്റെ പേരില്‍ കാല്പനികവല്‍ക്കരിച്ച് ഒരിക്കലും ഇതിനെ കണ്ടുകൂടാ. വര്‍ധിച്ചുവരുന്ന ഇത്തരം അതിക്രമ പ്രവണതകളെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് ക്യാമ്പസുകളില്‍ ആവശ്യമായ ബോധവല്‍ക്കരണത്തിന് നിര്‍ദ്ദേശം നല്‍കുന്നത് - മന്ത്രി പറഞ്ഞു .

ഇതിനിടെ , നിഥിനയുമായി താന്‍ പ്രണയത്തിലായിരുന്നെന്ന് പ്രതി അഭിഷേക് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിതിന അകല്‍ച്ച കാണിച്ചതാണ് കൊലയിലേക്ക് എത്തിച്ചതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. കൂടാതെ നിതിനയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും അഭിഷേക് പൊലീസിന് മൊഴി നല്‍കി. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+