കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പരാതിക്കാരി ഞാനല്ല, അങ്ങനെ ഒരു പരാതിയേയില്ല; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പീഡന പരാതിയില്‍ വീണ

Google Oneindia Malayalam News

കൊച്ചി: ചിന്തന്‍ ശിബിരത്തിനു പിന്നാലെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ വാദം ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായര്‍. ഇല്ലാത്ത പരാതിയുടെ പേരില്‍ ഒരാളെ തീര്‍ക്കാന്‍ ശ്രമിക്കുന്നതു ശരിയല്ലെന്നു വീണ പറഞ്ഞു. മനോരമ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു അവരുടെ പ്രതികരണം.

തനിക്കെതിരെ സൈബര്‍ അധിക്ഷേപം അതിരു വിടുന്നുവെന്നും ഇതു തുടര്‍ന്നാല്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും വീണ പറഞ്ഞു. അതേസമയം പരാതി ഉന്നയിച്ചത് താനാണ് എന്ന തരത്തില്‍ ചിലര്‍ ആരോപിക്കുന്നുണ്ട് എന്നും എന്നാല്‍ താനല്ല പരാതിക്കാരിയെന്നും വീണ പറയുന്നു.

cdfe

ചിന്തന്‍ ശിബിരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി. പാലക്കാട് അഹല്യ ക്യാംപസില്‍ നടന്ന ക്യാംപില്‍ വിവേക് എസ്. നായര്‍ക്കെതിരയാണ് ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണ് എന്നും മാധ്യമങ്ങളില്‍ പ്രചരിച്ച കത്ത് ആ കുട്ടി തന്നെ നിഷേധിച്ചിട്ടുണ്ട് എന്നുമാണ് വീണയുടെ വാദം.

'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍

നിലവില്‍ ദേശീയ, സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ ഒരു പരാതിയും വന്നിട്ടില്ല എന്നും പരാതി ഉണ്ടായാല്‍ എല്ലാ പിന്തുണയും ഉറപ്പ് പറഞ്ഞിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാതി ഇല്ലാത്ത പക്ഷം സംഘടനാപരമായി വിവേകിനെതിരെ ഒരു നടപടി എടുക്കാനാകില്ല എന്നും വീണ പറയുന്നു.

ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍

ആ പെണ്‍കുട്ടിക്ക് പോലും അങ്ങനെ ഒരു പരാതിയില്ല എന്നും യൂത്ത് കോണ്‍ഗ്രസ് വാട്സാപ് ഗ്രൂപ്പില്‍ ആ കുട്ടി തന്നെ കാര്യങ്ങള്‍ വിശദീകരിച്ച് വോയിസ് മേസേജ് ഇട്ടിരുന്നു എന്നും വീണ ചൂണ്ടിക്കാട്ടി. ഈ ആരോപണം വന്നപ്പോള്‍ ആദ്യം സി പി എം സൈബറിടത്ത് പ്രചരിപ്പിച്ചത് തന്റെ പേരാണ് എന്നും തനിക്കെതിരെ അപമര്യാദയായി പെരുമാറി, ഞാന്‍ പരാതി കൊടുത്തു എന്ന തരത്തില്‍ വ്യാപകമായി കഥകളുണ്ടായി എന്നും വീണ ആരോപിച്ചു.

ഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ എകെജി സെന്റര്‍ അക്രമിയെ പിടിച്ചേനെ: ചെന്നിത്തലഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ എകെജി സെന്റര്‍ അക്രമിയെ പിടിച്ചേനെ: ചെന്നിത്തല

സൈബര്‍ ആക്രമണങ്ങള്‍ അതിരു കടന്നാല്‍ നടപടി സ്വീകരിക്കും എന്നും വീണ എസ് നായര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം യൂത്ത് കോണ്‍ഗ്രസ് ദളിത് വിരുദ്ധമാണ് എന്ന ആരോപണങ്ങളേയും വീണ തള്ളിക്കളഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് ആരും ജാതിയും മതവും പറഞ്ഞല്ല നില്‍ക്കുന്നത് എന്ന് പി കെ ജയലക്ഷ്മിയുടേയും രമ്യ ഹരിദാസിന്റേയും മാതൃക ചൂണ്ടിക്കാട്ടി വീണ പറഞ്ഞു.

English summary
Veena S Nair dismissed the misconduct allegation in Youth Congress camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X