മോഷണത്തിനായി വണ്ടി തകര്‍ത്തു; പിടിയിലായത് 18 കാരന്‍, സംഭവം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം വിരുതന്‍ പിടിയില്‍. പതിനെട്ട് വയസുകാരനായ പൂജപ്പുര സ്വദേശി എബ്രഹാമാണ് പിടിയിലായത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്. 19 വാഹനങ്ങളിലാണ് ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയത്. കാറിന്റെ ഫ്രണ്ട് വാതിലിന്റെ ചില്ല് അടിച്ച് തകര്‍ത്ത ശേഷം അകത്ത് കയറി സ്റ്റീരിയോ, കൂളിംഗ് ഗ്ലാസ്, പെന്‍ഡ്രൈവ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് 19 വാഹനങ്ങളിലും കവര്‍ച്ച നടത്തിയ പ്രതി ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെ പേ ആന്റ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാറുകളിലാണ് മോഷണം നടത്തിയത്. റെയില്‍വെ ജീവനക്കാരുടെ വാഹനങ്ങളിലടക്കം ഇയാള്‍ മോഷണം നടത്തിയിരുന്നു.

ഇയാള്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ഇയാള്‍ കാറുകള്‍ അക്രമിച്ചതെന്ന് കരുതുന്നു. ലഹരിവാങ്ങുന്നതിന് വോണ്ടിയാണ് മോഷണം നടത്തിയതെന്നും സംശയിക്കുന്നുണ്ട്. പൂട്ടികിടന്ന കാറിന്റെ ഡോര്‍ തുറക്കാനുള്ള ശ്രമം പോലും നടത്താതെ നേരിട്ട് ഗ്ലാസ് അടിച്ച് തകര്‍ക്കുകയാണ് ഇയാള്‍ ചെയ്തത്. ഡോര്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അലാം അടിഞ്ഞ് ആള്‍ക്കാര്‍ വരുമെന്ന കാരണത്താലാണ് ചില്ല് അടിച്ച് തകര്‍ത്ത് ഉള്ളിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. കനത്ത മഴപെയ്ത നേരത്താണ് മോഷണം നടത്തിയതെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം പ്രത്യേകം ആയുധങ്ങളൊന്നും ഇയാളുടെ പക്കലുണ്ടായിരുന്നില്ല. ചുമലില്‍ ഒരു ബാഗ് മാത്രമാണുണ്ടായിരുന്നത്. മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ടുപോകാനാണ് ബാഗ് കൊണ്ട് വന്നതെന്നാണ് കരുതുന്നത്. ചില വാഹനങ്ങളിലെ വശങ്ങളിലെ ചില്ലുകളും ചില വാഹനങ്ങളിലെ പിന്‍ഭാഗത്തെ ചില്ലുകളുമാണ് ഇയാള്‍തകര്‍ത്തിരിക്കുന്നത്. സമാനരീതിയില്‍ തന്നെയാണ് 19 വാഹനങ്ങളും തകര്‍ത്തതെന്നാണ് ആര്‍പിഎഫ് പറയുന്നത്.
കോവിഡ് കാലമായതിനാലും ഒരുപാട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനില്ലാത്തതിനാലും 24 മണിക്കൂറും ഇവിടെ സുരക്ഷ ജീവനക്കാര്‍ ഉണ്ടാകാറില്ല. അതേസമയം സംഭവം നടക്കുന്ന സമയത്ത് സുരക്ഷ ഉദ്യോഗസ്ഥന്‍ പ്രധാന കവാടത്തില്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവര്‍ച്ച നടന്നതെന്നും റിപോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്യാനെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. റയില്‍വെ സ്റ്റേഷനും ട്രെയിനും കേന്ദ്രീകരിച്ച് മോഷ്ടാക്കള്‍ പെരുകുകയാണ്. ട്രെയിനില്‍ മയക്കി കിടത്തി സ്വര്‍ണവും പണവും കവര്‍ന്നത് കഴിഞ്ഞ മാസമായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം.












Click it and Unblock the Notifications