കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിഎ ബിഡിജെഎസിന് ഇട്ടുകൊടുത്തത് 'നക്കാപ്പിച്ച'; വെള്ളാപ്പള്ളി വിടുന്ന മട്ടില്ല, ലക്ഷ്യം എൽഡിഎഫ്?

  • By Akshay
Google Oneindia Malayalam News

കൊല്ലം: ബിജെപിക്കെതിരെയും എൻഡിഎക്കെതിരെയും രൂക്ഷ വിമർശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശൻ. എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തില്‍ വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസുകാര്‍ വാങ്ങരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു. ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബേര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാക്കുകൊടുത്തതിന് പിന്നാലെയാണ് ബിജെപിക്കെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.

ബിജെപിക്ക് പിന്നാക്ക വിഭാഗങ്ങളോട് മമതയില്ലെന്നും ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000വോട്ട്പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ഇപ്പോള്‍ എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ പറഞ്ഞതിന് പിന്നാലെയാണ് വെളളാപ്പളളിയുടെ പ്രതികരണം. എല്‍ഡിഎഫാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും എന്‍ഡിഎ വിടണമെന്നും വെള്ളാപ്പള്ളി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

യുഡിഎഫ് കാലം

യുഡിഎഫ് കാലം

ബിഡിജെഎസിനെ മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് കഴിഞ്ഞ കാലം മറക്കരുതെന്നും തനിക്കെതിരായ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ഏറ്റുപറയാതെ ക്ഷണിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫ് മിണ്ടാതിരുന്നു

യുഡിഎഫ് മിണ്ടാതിരുന്നു

ജയിലിലടയ്ക്കാന്‍ വിഎം സുധീരന്‍ ശ്രമിച്ചപ്പോള്‍ മിണ്ടാതിരുന്നവരാണ് യുഡിഎഫുകാരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

രൂക്ഷ പ്രതികരണം

രൂക്ഷ പ്രതികരണം

ബിഡിജെഎസ് ഇപ്പോള്‍ എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു വെളളാപ്പളളിയുടെ ബിജെപിക്കെതിരായ രൂക്ഷ പ്രതികരണം.

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ

ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാക്കുകൊടുത്തിട്ടുണ്ട്.

ന്യൂനപക്ഷങ്ങളോട് മമത ഇല്ല

ന്യൂനപക്ഷങ്ങളോട് മമത ഇല്ല

ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000വോട്ട്‌പോലും കിട്ടില്ലെന്നും ബിജെപിക്ക് പിന്നാക്ക വിഭാഗങ്ങളോട് മമതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
Vellappally Nadesan's comment about NDA government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X