കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കറിനെയോര്‍ത്ത് ആരും കണ്ണീര്‍ പൊഴിക്കേണ്ട ആവശ്യമില്ലെന്ന് വെള്ളാപ്പള്ളി

  • By Sruthi K M
Google Oneindia Malayalam News

കൊല്ലം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് വിവാദമായപ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കേണ്ട ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ ശങ്കറിനെതിരെ പ്രവര്‍ത്തിച്ചവരാണ് കോണ്‍ഗ്രസ് എന്നും വെള്ളാപ്പള്ളി ആരോപിച്ചു. കൊല്ലത്ത് സ്ഥാപിക്കുന്നത് കോണ്‍ഗ്രസുകാരനായ മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമയല്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സമുദായത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രയത്‌നിച്ച മഹാനായ ശങ്കറിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്.

vellappally-chandy

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

പ്രതിമാ വിവാദത്തിലൂടെ മുഖ്യമന്ത്രിയെ പുണ്യവാളനാക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ കൊണ്ട് ഗുണം ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കു തന്നെയാണെന്ന് ഓര്‍ക്കുന്നത് നല്ലത്. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന പ്രതിപക്ഷം പോലും അദ്ദേഹത്തെ അനുകൂലിക്കുന്നത് പരിതാപകരമെന്നും വെള്ളാപ്പള്ളി പറയുന്നു.

English summary
Vellapally natesan talk about R Shankar statue unveiling issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X