ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരുന്വേഷണം നടത്തിയാലും ഒരു ചുക്കുമില്ല, മൃതദേഹം പുറത്തെടുക്കരുതെന്ന്
തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദയുടെ മരണം സര്‍ക്കാര്‍ പുനരന്വേഷിച്ചാലും ഒരു ചുക്കും സംഭവിയ്ക്കാന്‍ പോകുന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്വേഷണം നടത്തുന്നതോടെ ചില സംശയരോഗികളുടെ സംശയം മാറുമെങ്കില്‍ തനിയ്ക്ക് സന്തോഷമേയുള്ളൂ. ശാശ്വതീകാനന്ദയുടേത് ജലസമാധിയായിരുന്നു.
അടിതെറ്റിയാല്‍ ആനയും വീഴും. അതൊരു അപകടമരണം മാത്രമാണ്. എത്രയോ കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ആരോപണം കൊണ്ടുവന്നിരിയ്ക്കുന്നത്. പുതിയ തെളിവിന്റെ അടിസ്ഥാനത്തില്‍ അന്വേഷിയ്ക്കട്ടേ. ഏതന്വേഷണം വന്നാലും തനിയ്‌ക്കൊന്നുമില്ല-വെള്ളാപ്പള്ളി പറയുന്നു.

ശാശ്വതീകാനന്ദയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പറയാതിരുന്നാല്‍ മതി. ഈ സമുദായത്തില്‍ മാത്രമേ ഇങ്ങനെയൊക്കെ നടക്കൂ. മീഡിയ മാനിയ പിടിച്ചവരാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. പുനരന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി. താനും മകനും അഴിയെണ്ണേണ്ടി വന്നാല്‍ വിഎസും മകനും ഒപ്പമുണ്ടാകുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.












Click it and Unblock the Notifications