സുധീരൻ വെറും എരപ്പാളി; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ, ദൃക്സാക്ഷിയായി വിഡി സതീശനും!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കെപിസിസി മുൻ അധ്യക്ഷൻ വിഎം സുധീരനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറവൂര്‍ കുഞ്ഞിത്തൈ എസ് എന്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം. വി ഡി സതീശന്‍ എം എല്‍ എയും പരിപാടിയിയില്‍ പങ്കെടുത്തിരുന്നു.

സുധീരന്‍ എരപ്പാളിയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്‍. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നോയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Vellappally Nadesan

സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടയാളാണ്. ഇപ്പോൾ സുധീരനെ ആർക്കും വേണ്ട. ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും വേണ്ടാതായിട്ടുണ്ട്. സുധീരന്റെ ഇത്തരമൊരവസ്ഥ താൻ നേര്തതെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയുടെ പ്രസംഗത്തിനു ശേഷം സംസാരിച്ച വിഡി സതീശൻ അദ്ദേഹത്തിന്റെ പരാമർശം ശരിയായില്ലെന്നും. ഈ വേദി ഇത്തരത്തിലുള്ള പരാമർശങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കരുതായിരുന്നെന്നും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vellappally Nadesan against VM Sudheeran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്