സുധീരന്‍ ആറാംകൂലിയാണെന്ന് തെളിയിച്ചു
ആലപ്പുഴ: മദ്യ നയത്തില്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശ്ശനും എം എം ഹസ്സനും. സുധീരന്‍ ആറാം കൂലിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശ്ശന്‍ പറഞ്ഞു.
സുധീരന്റെ അഭിപ്രായം മൂലം എ, ഐ ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടു. കാലാഹരണപ്പെട്ട അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങിയാല്‍ ഇതായിരിക്കും അനുഭവം. മദ്യനയത്തില്‍ തെറ്റുപറ്റിയെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും രഹസ്യമായി സമ്മതിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

സുധീരന്‍ മര്യാദകള്‍ ലംഘിച്ചെന്ന് എം എം ഹസ്സനും കുറ്റപ്പെടുത്തി. വിമര്‍ശനങ്ങള്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ നിരന്തരം വിമര്‍ശം ഉന്നയിക്കുന്ന പ്രതാപനെതിരെ നടപടിയെടുക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
അതേ സമയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ പക്ഷം. മദ്യ നയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം മുഖ്യമന്ത്രിയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications