കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹേശന്‍ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു; ഭയമായിരുന്നു; വെളിപ്പെടുത്തി വെള്ളാപ്പള്ളി നടേശന്‍

Google Oneindia Malayalam News

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എസ്എന്‍ഡിപി യോഗം ഓഫീസിലായിരുന്നു മഹേശന്‍ തൂങ്ങി മരിച്ചത്. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട കേസില്‍ മഹേശനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് എഡിജിപിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിന്റെ അടുത്ത ദിവസമായിരുന്നു മഹേശന്റെ മരണം.

മഹേശന്‍ നിരപരാധി

മഹേശന്‍ നിരപരാധി

മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മരിക്കുന്നകിന്റെ തലേദിവസം ജൂണ്‍ 23 ാം തിയ്യതി ഡയറിയില്‍ എഴുതിയ കുറിപ്പ് നിങ്ങള്‍ കണ്ട് കാണില്ലെന്നും ആ ഡയറികുറിപ്പില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേസില്‍ നിരപരാധി

കേസില്‍ നിരപരാധി

മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയായിട്ട് കൂടി അവന്‍ പ്രതിയാവുമെന്നും അറസ്റ്റ് ചെയ്യപ്പെടുമെന്നും ഭയപ്പെട്ടിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കിട്ടില്ല. ഞാന്‍ വിടപറയുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹേശന്റെ കത്ത്. ഇത് മഹേശന്‍ തന്നെയാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നായിരുന്നു പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

 ഭയമുണ്ടായിരുന്നു

ഭയമുണ്ടായിരുന്നു

കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന ഭയത്തില്‍ മഹേശന്‍ വിളിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്ത് കളയും എന്നായിരുന്നു മഹേഷ് പറഞ്ഞത്. എന്നാല്‍ നിന്നെ അറസ്റ്റ് ചെയ്യില്ലെന്നും നീ പണം മോഷ്ടിച്ചിട്ടില്ലെന്നും പ്രയാസപ്പെടരുതെന്നും
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
സമനില തെറ്റിച്ചത്

സമനില തെറ്റിച്ചത്

മഹേഷിന്റെ സമനില തെറ്റിച്ചതിന് കാരണമുണ്ടെന്നും ഇതില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇന്ന് മഹേഷിനെ പൊക്കി പറയുന്ന ആളുകളെല്ലാം അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ചേര്‍ത്തല യൂണിയന്റെ അഡ്മിനിസ്‌ട്രേറ്ററായി ആറ് വര്‍ഷം മികച്ച ഭരണം നടത്തിയിരുന്നു മഹേശന്‍ എന്നാല്‍ ഭരണസമിതിയില്‍ മികച്ച സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹത്തെ തേജോവധം ചെയ്യുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സ്‌ക്കൂള്‍ നിയമനം

സ്‌ക്കൂള്‍ നിയമനം

പിന്നീട് സ്‌ക്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹം കോടികള്‍ അടിച്ചുമാറ്റിയെന്ന് പ്രചരിപ്പക്കുകയായിരുന്നു. ആ പ്രശ്‌നങ്ങള്‍ക്കിടെയാണ് മൈക്രോഫിനാന്‍സ് പ്രശ്‌നം വന്നത്. അദ്ദേഹം അഞ്ച് പൈസ പോലും എടുത്തിട്ടില്ല. സുരേന്ദ്രന്‍ എന്നയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ പണം അടക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 യൂണിയന്‍ പീഡിപ്പിച്ചു

യൂണിയന്‍ പീഡിപ്പിച്ചു

എന്നാല്‍ യൂണിയന്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയായിരുന്നു. ചെങ്ങന്നൂരിലേയും മാവേലിക്കരയിലേയും അന്വേഷണം വന്നപ്പോള്‍ ഇവന്‍ ആകെ വിഷമത്തിലായി. മുന്‍പുള്ള ദിവസവും ഞാന്‍ വിളിച്ചു. മഹേശനെ പൊക്കിയുയര്‍ത്തിക്കൊണ്ട് വന്നത് ഞാനാണ്. എന്റെ വലം കൈയായിരുന്നു അവന്‍. കളിച്ചുകുളങ്ങരയിലെ കാര്യങ്ങള്‍ എല്ലാം അദ്ദേഹമാണ് നോക്കുന്നത്. യോഗനാഥത്തിന്റെ എഡിറ്റോറിയല്‍ വരെ എഴുതാന്‍ സഹായിക്കുന്നത് അദ്ദേഹമാണെന്നും വെള്ളാപ്പളളി പറഞ്ഞു.

മനോവിഷമം

മനോവിഷമം

അവനെ കള്ളനും കൊള്ളരുതാത്തവനും ആക്കിയതിന്റെ മനോവിഷമമാണ് അദ്ദേഹത്തിന്. ആരാണ് കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തട്ടെ.മഹേശനെ ഇപ്പോള്‍ പുണ്യാളന്മാരാക്കുന്നവരാമ് അവനെ നശിപ്പിച്ചതെ്ന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
Vellappally Natesan About SNDP Union Secretary Mahesan's Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X