കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രിക്ക് തുല്യമായ പദവി ബിജെപി നല്‍കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ കൂടെക്കൂട്ടാന്‍ വെള്ളാപ്പള്ളി നടേശന് കേന്ദ്രമന്ത്രിക്ക് തുല്യമായ പദവി നല്‍കാന്‍ ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റിന് കീഴില്‍ രൂപീകരിക്കുന്ന പിന്നോക്ക സമുദായങ്ങള്‍ക്കുള്ള മൈക്രോ ഫിനാന്‍സ് കമ്മീഷന്റെ വൈസ് ചെയര്‍മാനായി വെള്ളാപ്പള്ളിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെള്ളാപ്പള്ളിയും കുമ്മനം രാജശേഖരനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നറിയുന്നു. ഇക്കാര്യം കുമ്മനം രാജശേഖരന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. നേരത്തെ, വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കാനായിരുന്നു എസ്എന്‍ഡിപിയുടെ നീക്കം.

vellappally-natesan

എന്നാല്‍ എസ്എന്‍ഡിപിക്ക് ഉള്ളില്‍തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് വെള്ളാപ്പള്ളിക്ക് പദവികള്‍ നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. വെള്ളാപ്പള്ളിയും, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഞായറാഴ്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ബി.ഡി.ജെ.എസ്സിനെ കൂടാതെ എന്‍എസ്എസ്സിനെയും കത്തോലിക്ക സഭയെയും കൈയ്യിലെടുക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്. കത്തോലിക്ക സഭ ഇതുസംബന്ധിച്ച് കുമ്മനം രാജശേഖരന് മുന്നില്‍ ഉപാധികളും വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റബറിന് താങ്ങുവില, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുത് എന്നിവയാണ് പ്രധാന ഉപാധികള്‍.

English summary
Vellappally Natesan may get MoS-rank post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X