കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിജീവി യോഗം; മതേതര പാര്‍ട്ടി രൂപീകരിക്കാന്‍ വെള്ളാപ്പള്ളിയുടെ തീരുമാനം

  • By Anwar Sadath
Google Oneindia Malayalam News

ചേര്‍ത്തല: എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന ബുദ്ധിജീവിയോഗം ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്‌ക്കൊടുവില്‍ മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചു. എന്നാല്‍, നേരത്തെ പറഞ്ഞപോലെ ഹിന്ദു കൂട്ടായ്മയല്ല, മറിച്ച് മതേതര പാര്‍ട്ടി രൂപകരിക്കാനാണ് തീരുമാനം.

അഡ്വ. ജയശങ്കര്‍, ഫിലിപ്പ് എം പ്രസാദ് തുടങ്ങി ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരും വെള്ളാപ്പള്ളി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ഹിന്ദു കൂട്ടായ്മ രൂപീകരിക്കുന്നതില്‍ എതിര്‍പ്പുണ്ടായതായാണ് വിവരം. സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്ന രീതിയിലുള്ള സംഘടനകള്‍ ഒഴിവാക്കണമെന്ന് ബുദ്ധിജീവികള്‍ ഉപദേശിച്ചു.

vellappally

അതേസമയം ബദല്‍ രാഷ്ട്രീയം ഉയര്‍ത്തുന്നതിനെ അവര്‍ അനുകൂലിക്കുകയും ചെയ്തു. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലേക്ക് കടക്കാമെന്നാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. അടുത്ത മാസം ആരംഭിക്കുന്ന രഥയാത്ര അവസാനിപ്പിക്കുമ്പോഴേക്കും എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നാണ് ഇതു സംബന്ധിച്ച് വെള്ളാപ്പള്ളി പറയുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് നേരത്തെ പറഞ്ഞ വെള്ളാപ്പള്ളി പ്രസ്താവന തിരുത്തി. ബിജെപിയുമായി സഖ്യമുണ്ടാക്കിയതോടെ പാര്‍ട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് അവരവരുടെ രാഷ്ട്രീയം അനുസരിച്ച് മത്സരിക്കാമെന്നാണ് വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം.

English summary
Vellappally natesan says SNDP thinking to launch political party soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X