കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോ ഫിനാന്‍സ് കേസ് എന്തായി?; വെള്ളാപ്പള്ളി രക്ഷപ്പെടുന്നു; കോണ്‍ഗ്രസും മിണ്ടുന്നില്ല

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഏറെ ചര്‍ച്ചയായ മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയില്ല. യാതൊരു രാഷ്ട്രീയ സാമ്പത്തിക പിന്‍ബലവും കൂടെയില്ലാത്ത ആള്‍ക്കെതിരെയായിരുന്നു കേസെങ്കില്‍ അറസ്റ്റും വിചാരണയും നടക്കേണ്ട സമയം അതിക്രമിച്ചു. എന്നാല്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം എവിടെയും അവസാനിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 പത്താംക്ലാസ് പരീക്ഷയ്ക്ക് ഷൂ നിരോധനം; വീഡിയോയും നിരീക്ഷ ക്യാമറകളും പത്താംക്ലാസ് പരീക്ഷയ്ക്ക് ഷൂ നിരോധനം; വീഡിയോയും നിരീക്ഷ ക്യാമറകളും

കേസില്‍ വലിയതോതിലുള്ള ഇടപെടലുകളാണ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിണറായി വിജയനെ അധിക്ഷേപിച്ച് നടന്നിരുന്ന വെള്ളാപ്പള്ളി, മുഖ്യമന്ത്രിയായശേഷം പിണറായിയെ പലതവണ ചെന്നുകണ്ടതും പുകഴ്ത്തിപ്പാടിയതും കേസിനു വേണ്ടിയാണെന്നത് പകല്‍പോലെ വ്യക്തമാണ്.

vellappally

സര്‍ക്കാര്‍ ആകട്ടെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാനോ കേസന്വേഷണം ഫലപ്രദമാക്കാനോ ശ്രമിക്കുന്നില്ല. കേസ് മുന്‍നിര്‍ത്തി വെള്ളാപ്പള്ളിയെ വരുതിക്ക് നിര്‍ത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം എന്നുവേണം അനുമാനിക്കാന്‍. വലിയ വോട്ടുബാങ്കായ എസ്എന്‍ഡിപിയെ പിണക്കാന്‍ സിപിഎം തയ്യാറാകാത്തതും മൈക്രോ ഫിനാന്‍സ് കേസില്‍ വിലങ്ങുതടിയായി.

എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ പ്രഥമദൃഷ്ട്യാതന്നെ വലിയ അഴിമതി നടന്നുവെന്നത് വ്യക്തമായ കാര്യമാണ്. കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്.

അഞ്ച് ശതമാനം പലിശയ്ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം വരെ പലിശ ഇടാക്കിയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. 2003 മുതല്‍ 2015 വരെയുള്ള കാലയളവിലെ ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്. വിഷയത്തില്‍ നേരത്തെ വിഎസ് അച്യുതാനന്ദന്‍ പ്രത്യേക അന്വേഷണസംഘം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേസ് നീട്ടിക്കൊണ്ടുപോയി വെള്ളാപ്പള്ളിയ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും വെള്ളാപ്പള്ളിക്ക് അനുകൂലമായതിനാല്‍ ഒരുതരത്തിലുമുള്ള നിയമനടപടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് വെള്ളാപ്പള്ളി.

English summary
vellappally natesan's micro finance case vigilance probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X