Get Updates
Get notified of breaking news, exclusive insights, and must-see stories!

വേങ്ങര ഉപതിരഞ്ഞെടുപ്പ്; ആറു മണി വരെ 70.5% പോളിങ്! ലീഗിന് ആശ്വാസം, സിപിഎമ്മിന് തിരിച്ചടി?

അഞ്ച് വനിതാ ബൂത്തുകൾ ഉൾപ്പെടെ ആകെ 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്.

Recommended Video

cmsvideo
    വേങ്ങരയിൽ പോളിംഗ് ശതമാനം 70 കടന്നു | Oneindia Malayalam

    മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ആറു മണി വരെ 70.5 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 70.6 ശതമാനമായിരുന്നു പോളിങ്. ചിലയിടങ്ങളിൽ ആറു മണി കഴിഞ്ഞും പോളിങ് തുടരുന്നതിനാൽ അന്തിമ കണക്കുകൾ രാത്രി വൈകിയെ പുറത്തുവരികയുള്ളു.

    രാവിലെ ഏഴു മണി മുതലാണ് പോളിങ് ആരംഭിച്ചത്. അഞ്ച് വനിതാ ബൂത്തുകൾ ഉൾപ്പെടെ ആകെ 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. രാവിലെ മുതൽ ആരംഭിച്ച പോളിങ് ആദ്യമണിക്കൂറുകളിൽ മന്ദഗതിയിലായിരുന്നു.

    vote

    പിന്നീട് 10 മണിയോടെയാണ് കൂടുതൽ വോട്ടർമാർ പോളിങ് ബൂത്തുകളിലേക്കെത്തി തുടങ്ങിയത്. കഴിഞ്ഞ തവണ മികച്ച പോളിങ് രേഖപ്പെടുത്തിയ എആർ നഗർ, വേങ്ങര പഞ്ചായത്തുകളിൽ ഇത്തവണയും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.

    സംസ്ഥാനത്ത് വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു വേങ്ങരയിലേത്. യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദറും, എൽഡിഎഫ് സ്ഥാനാർത്ഥി പിപി ബഷീറും തമ്മിലാണ് പ്രധാന മത്സരം. കെ ജനചന്ദ്രൻ മാസ്റ്ററായിരുന്നു ബിജെപി സ്ഥാനാർത്ഥി.

    എസ്ഡിപിഐയും ലീഗ് വിമതനും വേങ്ങരയിൽ പോരാട്ടത്തിനിറങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും വൻ ഭൂരിപക്ഷത്തിന് പികെ കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലേക്കയച്ച വേങ്ങര, ഇത്തവണ കെഎൻഎ ഖാദറിന് അതിനെക്കാളേറെ ഭൂരിപക്ഷം നൽകുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ. അതേസമയം, വേങ്ങരയിൽ ഇത്തവണ ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി പിപി ബഷീർ പറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+