കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ ധര്‍മ്മരാജ് കാളൂരിന് ജന്മനാട് വിടനല്‍കി...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ധര്‍മ്മരാജ് കാളൂരിന്(85) ജന്മനാട് വിട നല്‍കി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

മലയാള മനോരമയിലെ മുന്‍ ചീഫ് സബ് എഡിറ്ററായിരുന്നു. അധ്യാപകനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 1957ല്‍ കാരാപ്പറമ്പ് ആത്മ യുപി സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം അരംഭിച്ചത്. 1968ല്‍ കോഴിക്കോട് മനോരമ പത്രാധിപ
സമിതി അംഗമായി. 1994ല്‍ ആണ് മനോരമയില്‍ നിന്ന് അദ്ദേഹം വിരമിച്ചത്.

ആരാണ് രാജ്യ ദ്രോഹികള്‍? മാഗസിന്‍ നിരോധിച്ചതില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം...ആരാണ് രാജ്യ ദ്രോഹികള്‍? മാഗസിന്‍ നിരോധിച്ചതില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം...

Dharmaraj Kalur

വിരമിച്ച ശേഷം ധര്‍മ്മരാജ് കാളൂര്‍ പ്രദീപം സായാഹ്നപത്രത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായും സേവനമനുഷ്ടിച്ചു. ന്യൂസ് കേരള സായാഹ്നപത്രത്തിലും വര്‍ഷങ്ങളോളം സേവനമനുഷ്ടിച്ചു. പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം ആത്മവിദ്യാ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അമൃത ചിന്തകള്‍, ചരിത്ര വീഥിയിലെ പ്രകാശഗോപുരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

മലബാര്‍ അത്മവിദ്യാസംഘം സെക്രട്ടറി ആയിരുന്ന പരേതനായ കാളൂര്‍ ശങ്കരന്റേയും എരഞ്ഞിപ്പാലം ജിഎല്‍പി സ്‌കൂളിലെ പ്രഥമ പ്രധാനാധ്യാപിക ആയിരുന്ന പരേതയായ മങ്കുഴി യശോദയുടെയും മകനാണ്. രമയാണ് ഭാര്യ.

Read More: കൈവെട്ട് കേസിലെ പ്രതി പോലീസിനെ വെട്ടിച്ചത് ആറ് വര്‍ഷം; കീഴടങ്ങിയത് ബന്ധുക്കളെ കാണാന്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Veteran journalist Dharmaraj kaloor passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X