കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍ വാപസിയെ തള്ളി വിഎച്ച്പി അധ്യക്ഷന്‍... മതം മാറിയവര്‍ കുടുങ്ങുമോ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നൂറോളം പേരെ ഇതുവരെ ഘര്‍ വാപസി പരിപാടിയിലൂടെ ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നാണ് ചില വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ തങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ ആണ് ഘര്‍ വാപസി മേളകളെ തള്ളി രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടതല്ലാതെ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

VHP

മതപരിവര്‍ത്തന പരിപാടികള്‍ നടത്താന്‍ ജില്ലാ ഘടകങ്ങള്‍ക്കോ പ്രാദേശിക ഘടകങ്ങള്‍ക്കോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ലക്ഷ്യം ഹിന്ദുമതത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. മതപരിവര്‍ത്തനത്തിന് സംഘടനക്ക് അധികാരമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കുന്നു.

ഉത്തരേന്ത്യയില്‍ ചിലര്‍ ചെയ്തത് കണ്ട് ആവേശത്തില്‍ ഇവിടെയുള്ള പ്രാദേശിക പ്രവര്‍ത്തകര്‍ ചെയ്തതാണ് ഇഇതുവരെയുള്ള ഘര്‍ വാപസികളെന്നും അദ്ദേഹം വിലയിരുത്തു. ആളുകളെ കൂട്ടമായി മതപരിവര്‍ത്തനം ചെയ്യുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഘര്‍ വാപസി നടത്തിയ വിഎച്ച്പിക്കാര്‍ ഇനി എന്ത് ചെയ്യുമെന്നാണ് ചോദ്യം. മതം മാറിയവര്‍ക്ക് വലിയ പ്രശ്‌നമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

English summary
VHP state leader Justice Ramachandran criticised Ghar Wapsi in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X