വടകരയിൽ പി ജയരാജനെ വീഴ്ത്താൻ രാഹുൽ ടീമിലെ പെൺപുലി? വിദ്യ ബാലകൃഷ്ണൻ
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. എറണാകുളത്ത് കെവി തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒരു വശത്ത് പുകയുന്നു. കെവി തോമസ് ഇടഞ്ഞ് നില്‍ക്കുകയാണ്.
മറുവശത്ത് കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ജില്ലയിലെ നേതാക്കള്‍ ഉടക്കി നില്‍ക്കുന്നു. അതിനിടെ നാല് സീറ്റുകളിലും ഇനിയും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുണ്ട്. വടകരയില്‍ പി ജയരാജനെ വീഴ്ത്താന്‍ ഒരു പെണ്‍കരുത്ത് എത്തിയേക്കും എന്നാണ് സൂചന.

ശ്രദ്ധേയമായി വടകര
പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വടകര മണ്ഡലത്തിലേക്ക് മുഴുവന്‍ കേരളത്തിന്റെയും ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്. മണ്ഡലത്തിലെ മത്സരം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്. കോണ്‍ഗ്രസിലെ മുല്ലപ്പളളി രാമചന്ദ്രമാണ് വടകരയിലെ സിറ്റിംഗ് എംപി.

ആര് വീഴ്ത്തും ജയരാജനെ
എന്നാല്‍ ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനും ഒപ്പം മുല്ലപ്പളളി രാമചന്ദ്രനും മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ വടകരയില്‍ പി ജയരാജന്‍ എന്ന വന്മരത്തെ വീഴ്ത്താന്‍ കോണ്‍ഗ്രസ് ആരെയാവും ഇത്തവണ ഇറക്കുക എന്നുളള ആകാംഷയേറി.

വിദ്യയെ ഇറക്കുമോ
വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ നാല് സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുളളത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെ വടകരയിലേക്ക് മത്സരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്.

പിണറായിക്ക് കരിങ്കൊടി
സോഷ്യല്‍ മീഡിയയില്‍ നേരത്തെ താരമായ യുവ നേതാവാണ് വിദ്യ ബാലകൃഷ്ണന്‍. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്ക് കരിങ്കൊടി കാട്ടിയാണ് ഈ വനിതാ നേതാവ് കോണ്‍ഗ്രസില്‍ താരമായത്.

സോഷ്യൽ മീഡിയയിൽ വൈറൽ
കോഴിക്കോട് ജില്ലയിലെ മൂന്നാലിങ്കലില്‍ പോലീസുകാര്‍ക്ക് ഇടയില്‍ നിന്ന് വിദ്യ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേര്‍ക്ക് കരിങ്കൊടി വീശുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെഎസ്യുവിലൂടെയാണ് വിദ്യയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
കോഴിക്കോട് കോര്‍പ്പറേഷന്‍ അംഗമായിരിക്കെ മികച്ച പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധ നേടി. ചേവായൂര്‍ വാര്‍ഡില്‍ വിദ്യ രണ്ട് വട്ടം മത്സരിച്ച് ജയിച്ചിട്ടുണ്ട്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. അഭിഭാഷക കൂടിയാണ് വിദ്യ.

രാഹുൽ ടീമിലെ അംഗം
കോണ്‍ഗ്രസ് കുടുംബമാണ് വിദ്യയുടേത്. 2013 മുതല്‍ വിദ്യ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുടെ ദേശീയ ടീമിലും അംഗമായിരുന്നു വിദ്യ. വിദ്യയെ പി ജയരാജന് എതിരെ മത്സരിപ്പിക്കണോ എന്ന കാര്യം കോണ്‍ഗ്രസ് രണ്ടാം വട്ടം ആലോചിക്കുകയാണ്.

വിദ്യ മതിയോ
പി ജയരാജനെ പോലെ ഉളള ഒരു കരുത്തനായ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ വിദ്യയെ പോലെ ഉളള ഒരാള്‍ മതിയോ എന്ന ചോദ്യമാണ് അവസാന നിമിഷം ഉയര്‍ന്നത്. ഇതോടെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായി. വടകരയിലേക്ക് ടി സിദ്ദിഖിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

യുഡിഎഫിന് പിന്തുണ
വടകരയില്‍ പി ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍എംപി. കെകെ രമ വടകരയില്‍ ജയരാജന് എതിരെ മത്സരിച്ചേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യും

പ്രഖ്യാപനം വൈകുന്നു
വടകര അടക്കമുളള നാല് സീറ്റുകളില്‍ ഇതുവരെ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കളെ രാഹുല്‍ ഗാന്ധി വീണ്ടും ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ദില്ലിയില്‍ തന്നെ തുടരാനും ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications