മൂന്നിടത്ത് സ്വകാര്യ ആശുപത്രി... മുന്‍ ആരോഗ്യമന്ത്രിയുടെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വിഎസ് ജയകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരത്തും കൊട്ടാരക്കരയിലും കാട്ടാക്കടയിലും സ്വാകാര്യ ആശുപത്രിയടക്കം ചുരുങ്ങിയ കാലയളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ പ്രാധമിക കണ്ടെത്തല്‍. ജയകുമാറിനെതിരെ ക്യുക്ക് വേരിഫിക്കേഷന് നടത്താനാണ് ഉത്തരവ്.
യുഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ജയിച്ച വി എസ് ശിവകുമാര്‍. അഞ്ച് വര്‍ഷത്തിനിടെ മന്ത്രിയുടെ ബന്ധുക്കള്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി മന്ത്രി ബിനാമിപേരില്‍ വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
Read More: സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിന്റെ രഹസ്യ അറയില്‍ തോക്ക് !!!

എന്നാല്‍ അങ്ങനെയൊരു ആശുപത്രി വാങ്ങിയിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. പക്ഷേ പിന്നീട് ശിവകുമാറിന്റെ സഹോദരന്റെ പേരില്‍ അശുപത്രി വാങ്ങിയതിന്റെ വിവരങ്ങള്‍ പുറത്തായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ശിവകുമാറിനെതിരെ ഇതേ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നുവെങ്കിലും അന്വേഷണം ഉണ്ടായില്ല.
പക്ഷേ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണം നേരിട്ട മന്ത്രിമാര്‍ക്കും അവരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. പ്രഥമിക അന്വേഷണത്തില്‍ ആരോഗ്യവകുപ്പില്‍ വ്യാപക അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന് അന്വേഷണം പ്രഖ്യാപിക്കുന്നത്.
Read More: ബര്‍മുഡയും ബനിയനുമിട്ട് ഹൈക്കോടതി ജഡ്ജി ഓട വൃത്തിയാക്കാനിറങ്ങി...നഗരസഭ അനങ്ങിയില്ല!!!
ശിവകുമാറിനെയാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്. മൂന്ന് സ്വകാര്യ ആശുപത്രികള്‍ ബിനാമി പേരില്‍ ശിവകുമാര്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആശുപത്രികള്‍ കൂടാതെ ഏക്കറ് കണക്കിന് ഭൂമിയും മറ്റ് വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. മൊത്തം അറൂനൂറ് കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളിലും സ്ഥലം മാറ്റത്തിലുമെല്ലാം വലിയ അഴിമതി ഉണ്ടായിരുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ശിവകുമാറിന്റെയും ബന്ധുക്കളുടെയും സ്വത്തുവഹകള്‍ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും വിജിലന്‍സ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More: ഐഎഫ്എഫ്കെ വില്ക്കാന് പിണറായി സര്‍ക്കാറും?
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications