കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഫ്എഫ്‌കെ വില്‍ക്കാന്‍ പിണറായി സര്‍ക്കാറും?

Google Oneindia Malayalam News

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തുന്നതിന് പ്രത്യേക കോംപ്ലക്‌സ് വരുന്നത് എല്ലാ കലാസ്‌നേഹികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സന്തോഷം നല്‍കുന്നത് തന്നെയാണ്. എന്നാല്‍ അത് കുത്തക മുതലാളിമാരെ സംരക്ഷിക്കാനാകുമ്പോഴാണ് പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറുക. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുന്നോട്ട് വച്ചകാര്യമായിരുന്നു ആക്കുളത്ത് സ്ഥലമെടുത്ത് ചലച്ചിത്രോത്സവത്തിന് വേണ്ടി മാത്രമായി ഒരു കോംപ്ലക്‌സ് കൊണ്ട് വരിക എന്നത്.

എന്നാല്‍ ജനപക്ഷ സര്‍ക്കാറെന്ന് പേരുകേട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലും നില്‍ക്കാതെ അതിന് അംഗീകാരം കൊടുത്തിരിക്കുകയാണ്. ആക്കുളത്ത് ചലച്ചിത്രോത്സവത്തിന് കോംപ്ലക്‌സ് കൊണ്ട് വരുന്നത് കുത്തക മുതലാളിമാര്‍ക്ക് കുടപിടിക്കാനാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

കോംപ്ലക്‌സ് നിര്‍മ്മിക്കാനുള്ള സ്ഥലമെടുപ്പും നടത്തിപ്പും അടക്കമുള്ള കാര്യങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൊടുക്കാനാണ് ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. ലുലു, മലബാര്‍ തുടങ്ങിയ വമ്പന്‍മാരുടെ പഞ്ചനക്ഷത്ര ഹോട്ടലുകളും മാളുകളുമാണ് കഴക്കൂട്ടത് പൊങ്ങാനൊരുങ്ങി നില്‍ക്കുന്നത്. സാധാരണക്കാരില്‍ നിന്നും കുത്തകകളിലേക്ക് ചലച്ചിത്രോത്സവത്തെ പറിച്ചു നടാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

വാടക കുറഞ്ഞ ലോഡ്ജുകളില്‍ മുന്നോ നാലോ പേര്‍ ചേര്‍ന്ന് ഒരുമിച്ച് മുറിയെടുത്തോ സുഹൃത്തുക്കളുടെ വീടുകളില്‍ താമസിച്ചോ സിനിമ കാണാനെത്തുന്ന സാധാരണക്കാര്‍ക്ക് കഴക്കൂട്ടം ആക്കുളത്തേക്ക് ഫെസ്റ്റിവല്‍ പറിച്ചു നടുന്നത് വന്‍ തിരിച്ചടിയായിരിക്കും. ആക്കുളത്ത് വരും എന്ന് പറയുന്ന പഞ്ച നക്ഷത്ര ഹോട്ടലുകളും മാളുകളും സാധാരണക്കാര്‍ക്ക് എത്തി നോക്കാന്‍ പോലും പറ്റാത്ത നിരക്കിലായിരിക്കും. ഇങ്ങനെയാകുമ്പോള്‍ ജനപങ്കാളിത്തംകൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ജനപങ്കാളിത്തം തീരെ ഇല്ലാതാകും.

കൈവശമുണ്ടല്ലോ ഭൂമി

കൈവശമുണ്ടല്ലോ ഭൂമി

ആക്കുളത്തില്‍ ഇപ്പോള്‍ നിലവില്‍ ഭൂമി ഇല്ല. ഭൂമി ഇനി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാല്‍ കിന്‍ഫ്രയില്‍ അക്കാദമിക്ക് രണ്ടേക്കര്‍ ഭൂമി ഉണ്ട്. നിലവില്‍ കൈവശം ഭൂമി ഉണ്ടിയിട്ടും വീണ്ടും സ്ഥലം ഏറ്റെടുക്കുന്നത് എന്തിനാണെന്ന ചോദ്യം ശക്തമായിരിക്കുകയാണ്.

ജനപങ്കാളിത്തം

ജനപങ്കാളിത്തം

ഫെസ്റ്റിവല്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത് ഐഎഫ്എഫ്‌കെയിലെ വമ്പിച്ച ജനപങ്കാളിത്തം കൊണ്ടാണ്. ഇക്കാര്യം ലോകോത്തര സിനിമ പ്രവര്‍ത്തകരും സംവിധായകരും പ്രശംസിച്ചതുമാണ്.

സാധാരണക്കാര്‍

സാധാരണക്കാര്‍

ഫെസ്റ്റിവലിന് വരുന്ന ഭൂരിഭാഗം ആളുകളും സാധാരണ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരാണ്. വാടക കുറഞ്ഞ ലോഡ്ജുകളില്‍ നാലോ അഞ്ചോ പേര്‍ ഒരുമിച്ച് ചേര്‍ന്ന് റൂമെടുത്തോ സുഹൃത്തുക്കളുടെ വീടുകളില്‍ താമസിച്ചോ ആണ് സിനിമ കാണാനെത്തുന്നത്. ആക്കുളത്ത് വരും എന്ന് പറയുന്ന പഞ്ച നക്ഷത്ര ഹോട്ടലുകളും മാളുകളും ഫെസ്റ്റിവലിന് വരുന്ന സാധാരണക്കാര്‍ക്ക് എത്തിനോക്കാന്‍ പോലും പറ്റാത്ത നിരക്കിലായിരിക്കും.

ഫെസ്റ്റിവല്‍ മുതലാളിമാര്‍ക്കോ സാധാരണതകാര്‍ക്കോ?

ഫെസ്റ്റിവല്‍ മുതലാളിമാര്‍ക്കോ സാധാരണതകാര്‍ക്കോ?

ആക്കുളത്ത് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് കൊണ്ടുവരുന്നത് മുതലാളിമാരുടെ ബിസിനസ്സ് താത്പര്യങ്ങള്‍ക്ക് കുടപിടിക്കാനെന്ന കാര്യം ഒരു മറയുമില്ലാതെ സര്‍ക്കാര്‍ വ്യക്തമാക്കുന്ന തരത്തിലാണ് ഇതുവരെയുള്ള കാര്യങ്ങള്‍. ഫെസ്റ്റിവലില്‍ നിന്ന് സാധാരണക്കാരെ ഒഴിവാക്കണമെന്ന ഒരു വിഭാഗം സിനിമാ തമ്പുരാക്കന്മാരുടെ നേരത്തെ ഉള്ള ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യും.

സ്വകാര്യ കമ്പനിക്ക്

സ്വകാര്യ കമ്പനിക്ക്

ആക്കുളത്ത് കോപ്ലക്‌സിനുള്ള സ്ഥലം ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നത് മുതല്‍ നടത്തിപ്പ് വരെ സ്വകാര്യ കമ്പനികള്‍ക്ക് പതിച്ച് നല്‍കാനാണ് സര്‍ക്കാര്‍ ആലോചന എന്ന് സൂചനകളുണ്ട്.

എന്തുകൊണ്ട് കനകക്കുന്ന്

എന്തുകൊണ്ട് കനകക്കുന്ന്

അന്താരാഷ്ട്ര ചലച്ചിത്രോത്സവ കോംപ്ലക്‌സിന് ഏറ്റവും അനുയോജ്യമായ സ്ഥലം കനകക്കുന്നാണെന്ന വാദം ശക്തമാകുന്നുണ്ട്. കനകക്കുന്നിന് പിറകുവശത്തായി സൂര്യകാന്തിക്കും ബാലഭവനോടും ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ സ്ഥലം സ്ഥിരം ചലച്ചിത്രോത്സവ വേദിയായി ഉപയോഗിക്കാവുന്നതേ ഉള്ളൂ. രാത്രിയില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 4000 പേരെ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം നടത്താം. ഡെലിഗേറ്റുകള്‍ക്ക് വിശ്രമിക്കുന്നതിന് കനകക്കുന്നിലെ വിശാലമായ പാര്‍ക്കും ഉപയോഗിക്കാനാകും.

എണ്ണം കൂടും

എണ്ണം കൂടും

കനകക്കുന്നില്‍ ഐഎഫ്എഫ്‌കെ പ്രധാന വേദിയാകുമ്പോള്‍ ഡെലിഗേറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കനകകുന്നില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമുള്ള ടാഗോര്‍ തിയേറ്ററിലേക്കും അവിടുന്ന് അരകിലോമീറ്റര്‍ ദൂരമുള്ള കലാഭവന്‍ തിയേറ്ററിലേക്കും. ഒരു കിലോമീറ്റര്‍ ദൂരമുള്ള കൈരളി, ശ്രീ, നിള തിയേറ്ററുകളിലേക്ക് ഫെസ്റ്റിവല്‍ വ്യാപിപ്പിക്കാന്‍ പറ്റുമെന്ന് ടീം ഐഎഫ്എഫ്‌കെ ഡെലിഗേറ്റ്‌സ് പറയുന്നു.

ചലച്ചിത്രോത്സവ വീഥി

ചലച്ചിത്രോത്സവ വീഥി

കൈരളി, ശ്രീ, നിള തിയേറ്ററുകള്‍ സ്ഥിതിചെയ്യുന്ന തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷന്‍, ബസ്റ്റാന്റ് ഉള്‍പ്പെടുന്ന തമ്പാനൂര്‍ മുതല്‍ കനകകുന്ന് വരെയുള്ള മൂന്നര കിലോമീറ്റര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വീഥിയാക്കാന്‍ കഴിയും. വിദേശ ഡെലിഗേറ്റുകള്‍ താമസിക്കുന്ന എല്ലാ ഹോട്ടലുകളും കനകക്കുന്നില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലാണെന്നതും ശ്രദ്ധേയമാണ്. ഇത്രയും സൗകര്യങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും കഴക്കൂട്ടത്തേക്ക് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് മാറ്റുന്നത് ബിസിനസ്സ് താത്പര്യത്തിന് വേണ്ടി മാത്രമാണെന്ന് ഐഎഫ്എഫ്‌കെ ഡെലിഗേറ്റ്‌സ് ഫോറം പറയുന്നു.

പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍

പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍

ഫെസ്റ്റിവല്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകുമ്പോള്‍ െ്രെപവറ്റ് തിയേറ്റര്‍ മുതലാളിമാര്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവരുന്ന തിയേറ്റര്‍ വാടക ബാര്‍ഗൈനിങ് ഒഴിവാക്കാന്‍ കഴിയുമെന്ന് സിനിമാ പ്രേമികള്‍ പറയുന്നു. നാളിതുവരെ പ്രൈവറ്റ് തിയേറ്ററുകള്‍ക്ക് കൊടുത്ത കോടികണക്കിന് രൂപ കനകക്കുന്നില്‍ കോംപ്ലക്‌സ് വരികയാണെങ്കില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുമെന്ന് ഇവര്‍ പറയുന്നു.

ഭീമമായ സാമ്പത്തിക ചിലവ്

ഭീമമായ സാമ്പത്തിക ചിലവ്

ആക്കുളത്ത് തിയേറ്റര്‍ കോംപ്ലക്‌സ് കെട്ടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വികസനത്തിനും റോഡ് സൗകര്യം ഉണ്ടാക്കുന്നതിനും ഭീമമായ ചിലവുണ്ട്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ എല്ലാം നിലവില്‍ സര്‍ക്കാരിന്റെ സ്വന്തം സ്ഥലങ്ങളില്‍ ഉള്ളപ്പോള്‍ ആക്കുളത്ത് തിയേറ്റര്‍ സമുച്ചയം പണിയുന്നതും വരാന്‍ പോകുന്ന പ്രൈവറ്റ് മാളുകളിലേക്ക് ഫെസ്റ്റിവല്‍ വ്യാപിപ്പിക്കുന്നതും കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്ക് ഭാവിയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൈപ്പടിയിലൊതുക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍.

English summary
LDF Government planning to change the venue of IFFK to Kazhakkoottam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X