മാണി രക്ഷപ്പെട്ടു!! ആ കേസ് ഇനിയില്ല, വിജിലന്‍സ് എല്ലാം മതിയാക്കി!! കാരണം...

  • By: Sooraj
Subscribe to Oneindia Malayalam

കോട്ടയം: കെ എം മാണിക്കെതിരായ ലെഡ് ഓക്‌സൈഡ് കേസ് അവസാനിപ്പിക്കുന്നു. വിജിലന്‍സാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് ബജറ്റില്‍ നികുതി ഇളവ് നല്‍കിയതിനാണ് മാണിക്കെതിരേ കേസെടുത്തത്. ലെഡ് ഓക്‌സൈഡിന്റെ നികുതിയെക്കുറിച്ച് നിയമസഭ നിയമം പാസാക്കിയതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് വിജിലന്‍സ് അറിയിച്ചിരിക്കുന്നത്. അന്വേഷണം അവസാനിക്കുന്നതായുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

പീഡിപ്പിക്കപ്പെട്ടിട്ടില്ല!! ആ വാര്‍ത്ത തെറ്റെന്ന് നടി...അന്നു സംഭവിച്ചത്, നടി വെളിപ്പെടുത്തുന്നു!!

1

കോട്ടയത്തെ കുറിച്ചി ആസ്ഥാനമായുള്ള സൂപ്പര്‍ പിഗ്‌മെന്റ്‌സ് എന്ന സ്ഥാപനത്തിനാണ് നികുതിയിളവ് നല്‍കാന്‍ മാണി വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. 2015-16 ബജറ്റിലാണ് മാണി ഈ സ്ഥാപനത്തിന് നികുതിയിളവ് നല്‍കിയത്. പാലാ സ്വദേശിയായ ജോര്‍ജ് സി കാപ്പനാണ് മാണിക്കെതിരേ വിജിലിന്‍സില്‍ പരാതി നല്‍കിയത്.

2

നിയമനിര്‍മാണം നടന്ന വിഷയത്തില്‍ അന്വേഷണം നടത്താന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് വസ്തുതാ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. കേസിന്റെ തെളിവെടുപ്പിന്റെ ഭാഗമായി നേരത്തേ അന്വേഷണസംഘം 12 നിയമസഭാ രേഖകള്‍ പരിശോധിച്ചിരുന്നു. കൂടാതെ 15 പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

English summary
Vigilence close case against KM Mani
Please Wait while comments are loading...