മന്ത്രി തോമസ് ചാണ്ടിക്കെതിരേ കുരുക്ക് മുറുകി; അന്വേഷണത്തിന് ഉത്തരവ്, 65 ലക്ഷം നഷ്ടമായി?

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ നിലംനികത്തലുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിര്‍ദേശം. കോട്ടയം വിജിലന്‍സ് കോടതിയാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. നിലംനികത്തിയിട്ടില്ലെന്ന് വിജിലന്‍സിന്റെ വാദം തള്ളിയ ശേഷമാണ് കോടതി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചത്. തോമസ് ചാണ്ടി നിലംനികത്തി റോഡ് നിര്‍മിച്ചെന്നാണ് ആരോപണം.

01

ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് നല്‍കിയ പരാതിയിലാണ് ഗതാഗത മന്ത്രിക്കെതിരേ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നേരത്തെ കോടതി റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും സമര്‍പ്പിച്ചിരുന്നില്ല. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പത്ത് ദിവസം സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ക്രമക്കേട് നടന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ മന്ത്രിക്കെതിരേ വിശദമായ അന്വേഷണം പ്രഖ്യാപിക്കേണ്ടിവരും.

അവതാരകയുടെ പാന്റീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു, അന്തംവിട്ട് പ്രേക്ഷകര്‍

രണ്ട് പാര്‍ലമെന്റംഗങ്ങളുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി രണ്ടര ഏക്കര്‍ നിലംനികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇത്തരം നിര്‍മാണത്തിലൂടെ സര്‍ക്കാരിന് 65 ലക്ഷം രൂപയുടെ നഷ്ടം വന്നുവെന്നും പരാതില്‍ പറയുന്നു.

ഭൂമി കൈയേറിയിട്ടില്ലെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. വഴിയില്‍ മണ്ണിട്ട് നികത്തുക മാത്രമാണ് ചെയ്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. യാതൊരു നിയമലംഘനവും നടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നു.

സര്‍ക്കാരും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കോടതിയില്‍ പരാതി വന്നതും ത്വരിതാന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നതും. മന്ത്രിക്കെതിരേ കുരുക്ക് മുറുകുന്ന കാഴ്ചയാണിപ്പോള്‍.

English summary
Vigilance court ordered probe against Minister Thoma Chandy
Please Wait while comments are loading...