കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി തരം മാറ്റി വില്‍പ്പന നടത്തി; കാന്തപുരത്തിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി...

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: ഭൂമി തരം മാറ്റി വില്‍പ്പന നടത്തിയ കേസില്‍ കാന്തപുരം അബൂബക്കര് മുസ്ലിയാര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കാന്തപുരത്തിനെതിരെ കെസെടുത്ത് അന്വേഷണം നടത്താന്‍ തലശേരി വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. അഞ്ചരകണ്ടിയില്‍ ഭൂമി തരം മാറ്റി വില്‍പ്പന നടത്തിയ കേസില്‍ നാലാം പ്രതിയായിരുന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. എന്നാല്‍ കാന്തപുരത്തെ ഒഴിവാക്കി വിജിലന്‍സ് എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കണ്ണൂരിലെ അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി തരം മാറ്റി വില്‍പ്പന നടത്തിയ കേസിലാണ് എപി അബൂബക്കറെ നാലം പ്രതിയാക്കി കേസെടുത്തത്. വിജിലന്‍സ് കോടതിയില്‍ ഇരട്ടി സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ കാന്തപുരത്തിന് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ വിജലന്‍സ് കാന്തപുരത്തെ ഒഴിവാക്കി അഞ്ചക്കണ്ടി സബ് രജിസ്ട്രാര്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പരാതികാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Kanthapuram Aboobaker Musliyar

കറുപ്പ തോട്ടത്തിലെ 300 ഏക്കര്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജും വ്യവസായ സ്ഥാപനങ്ങളും പണിതെന്നായിരുന്നു പരാതി. ഭൂമി ആദ്യം മറിച്ചു വിറ്റത് കാന്തപുരമാണ്. പരാതി നിലനില്‍ക്കണമെങ്കില്‍ ആദ്യത്തെ നാലുപ്രതികള്‍ ഉണ്ടാകണം. കാന്തപുരത്തെ മാറ്റിയാല്‍ പരാതി നില നില്‍ക്കില്ല. അതുകൊണ്ട് ഉന്നത ഇടപടെല്‍ നടത്തി എഫ്‌ഐആറില്‍ നിന്ന് കാന്തപുരത്തെ ഒഴിവാക്കുകയായിരുന്ുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

ഇരിട്ടി സ്വദേശി കെഎ ഷാജിയാണ് തലശേരി വിജിലന്‍സ് കോടതിയെ സമീപിച്ചത്. സംഭവത്തില്‍ കാന്തപുരത്തിന്റെ പങ്ക് അന്വേഷിക്കണന്ന് കോടതി കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിനുശേഷമാണ് കാന്തപുരത്തെ പ്രതിയാക്കണോയെന്നു തീരുമാനിക്കേണ്ടത്. വില്‍പനയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇക്കാര്യം മനസിലായിട്ടും കാന്തപുരത്തെ പ്രതി ചേര്‍ക്കാത്തതെന്താണെന്നും കോടതി ചോദിച്ചു.

English summary
Kannur Land case, Vigilance court ordered take case against AP Kanthapuram Aboobaker musliar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X