കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണൊരുമ്പെട്ടാല്‍.... സരിതയെ കുറിച്ച് തൃശൂര്‍ വിജിലന്‍സ് ജഡ്ജി പറഞ്ഞത്!!!

Google Oneindia Malayalam News

തൃശൂര്‍: സരിത എസ് നായരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് വിവാദനായകനായ ആളാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍. സരിതയ്‌ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ ജഡ്ജി നടത്തിയ പരമാര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനം തടുക്കാനാവില്ലെന്നാണ് സരിതയുടെ കേസ് സംബന്ധിച്ച് വിജിലന്‍സ് ജഡ്ജി നടത്തിയ പരാമര്‍ശം. എന്നാല്‍ ഇത് അവസാനിപ്പിയ്ക്കാന്‍ ശിവന്‍ തൃക്കണ്ണ് തുറന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

പെണ്ണൊരുമ്പെട്ടാല്‍

പെണ്ണൊരുമ്പെട്ടാല്‍

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്നാണ് വിജിലന്‍സ് ജഡ്ജി എസ്എസ് വാസന്‍ സരിതയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് പറഞ്ഞത്.

 അപ്പോള്‍ ശിവനോ?

അപ്പോള്‍ ശിവനോ?

ഈ അവസ്ഥ ഇല്ലാതാക്കാന്‍ ശിവന്‍ തൃക്കണ്ണ് തുറന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സരിത വിഷയത്തില്‍ സര്‍ക്കാരിനുള്ള വിമര്‍ശനം ആയിരുന്നു ഇത്.

കേസെടുക്കാത്തതെന്ത്?

കേസെടുക്കാത്തതെന്ത്?

സരിത പറയുന്നത് മുഴുവന്‍ നുണയാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരെ കേസ് എടുക്കാത്തത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

വിഡ്ഢി വേഷം

വിഡ്ഢി വേഷം

കള്ളം പറയുകയാണെങ്കില്‍, സരിത സമൂഹത്തെ ആകമാനം വിഡ്ഢി വേഷം കെട്ടിയ്ക്കുകയല്ലേ എന്നും കോടതി ചോദിച്ചു.

കേസെടുക്കാന്‍ ഹര്‍ജി

കേസെടുക്കാന്‍ ഹര്‍ജി

സരിതയ്‌ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശം.

English summary
Vigilance Court's remarks about Saritha S Nair case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X