കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ച് നിന്നവര്‍ പാർട്ടിമാറി, ആരോപണം ഒരാള്‍ക്കെതിരെ; വിജിലന്‍സ് കേസില്‍ അനില്‍ കുമാറും അബ്ദുള്ളക്കുട്ടിയും

Google Oneindia Malayalam News

കണ്ണൂര്‍/നിലമ്പൂര്‍: കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരിക്കുകയാണ് . മുന്‍ എംഎല്‍എയും ഇപ്പോള്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും ആയ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് എത്തി പ്രാഥമിക പരിശോധന നടത്തിയിരിക്കുകയാണ്.

സുരേന്ദ്രന്റെ ഹെലികോപ്റ്ററില്‍ കുഴല്‍പണം? അന്വേണസംഘം തെളിവെടുത്തു ... കുരുക്കുകള്‍ മുറുകുന്നു, പലവിധംസുരേന്ദ്രന്റെ ഹെലികോപ്റ്ററില്‍ കുഴല്‍പണം? അന്വേണസംഘം തെളിവെടുത്തു ... കുരുക്കുകള്‍ മുറുകുന്നു, പലവിധം

കൊടകര കുഴല്‍പണ കേസില്‍ ഇഡിയുടെ പ്രാഥമികാന്വേഷണം; ബിജെപി നേതാക്കളെ രക്ഷിക്കാനോ ശിക്ഷിക്കാനോകൊടകര കുഴല്‍പണ കേസില്‍ ഇഡിയുടെ പ്രാഥമികാന്വേഷണം; ബിജെപി നേതാക്കളെ രക്ഷിക്കാനോ ശിക്ഷിക്കാനോ

കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന്റെ കണ്ണൂര്‍ എംഎല്‍എ ആണ് . എപി അനില്‍കുമാര്‍ ആയിരുന്നു അന്ന് ടൂറിസം മന്ത്രി. എന്തായാലും വിജിലന്‍സ് കേസ് ആയതോടെ അനില്‍കുമാറിനെ പ്രതിക്കൂട്ടിലാക്കി അബ്ദുള്ളക്കുട്ടി കൈകഴുകിയിരിക്കുകാണ്. അനില്‍കുമാര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധിക്കാം ...

തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

 കൈകഴുകി അബ്ദുള്ളക്കുട്ടി

കൈകഴുകി അബ്ദുള്ളക്കുട്ടി

എപി അബ്ദുള്ളക്കുട്ടിയുടെ മണ്ഡലത്തിലെ കോട്ടയില്‍ ആയിരുന്നു ലൈറ്റ് ആന്‍ഡ് ഷോ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നത്. ടൂറിസം മന്ത്രി എപി അനില്‍കുമാറുമായി ചേര്‍ന്നായിരുന്നു അന്ന് അബ്ദുള്ളക്കുട്ടി സ്വന്തം മണ്ഡലത്തില്‍ ഈ പരിപാടി കൊണ്ടുവന്നത്. എന്നാലിപ്പോള്‍ പൂര്‍ണമായും കൈകഴുകി, അനില്‍കുമാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് അബ്ദുള്ളക്കുട്ടി.

അനില്‍കുമാറിനും അറിയില്ല

അനില്‍കുമാറിനും അറിയില്ല

എപി അബ്ദുള്ളക്കുട്ടിയുടെ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുകയാണ് എപി അനില്‍കുമാര്‍. അന്ന് ലൈറ്റ് ആന്‍ഡ് ഷോയ്ക്ക് കരാര്‍ നല്‍കിയതും മറ്റ് കാര്യങ്ങള്‍ നിര്‍വ്വഹിച്ചത് ഡിടിപിസിയും ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു എന്നാണ് വിശദീകരണം. എന്തായാലും അഴിമതി ആരോപണത്തില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുണ്ട് അനില്‍കുമാര്‍.

പരിപാടി നിര്‍ദ്ദേശിച്ചത് അബ്ദുള്ളക്കുട്ടി

പരിപാടി നിര്‍ദ്ദേശിച്ചത് അബ്ദുള്ളക്കുട്ടി

ഇപ്പോള്‍ കൈ കഴുകുന്നുണ്ടെങ്കിലും, അന്ന് ആ പരിപാടി നിര്‍ദ്ദേശിച്ചത് എപി അബ്ദുള്ളക്കുട്ടി ആയിരുന്നു. പിന്നീട് ഈ നിര്‍ദ്ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് ടൂറിസം വകുപ്പ് പദ്ധതി ഏറ്റെടുത്തതും നടപ്പിലാക്കിയതും. പരിപാടി വെറും രണ്ടാഴ്ച മാത്രമേ തുടര്‍ന്നുള്ളു എന്ന് അബ്ദുള്ളക്കുട്ടി അന്നേ അറിഞ്ഞിരുന്നു. പക്ഷേ, അതില്‍ തട്ടിപ്പ് എന്തെങ്കിലും നടന്നോ എന്ന് ഇപ്പോഴാണ് അറിയുന്നത് എന്നാണ് പറയുന്നത്.

ബിജെപിയില്‍ എത്തിയപ്പോള്‍

ബിജെപിയില്‍ എത്തിയപ്പോള്‍

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ പേരില്‍ എപി അനില്‍കുമാര്‍ വലിയ കൊള്ള നടത്തി എന്ന് പോലും ഇപ്പോള്‍ അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊടകര കുഴല്‍പണ കേസില്‍ ആരോപണ വിധേയരായിരിക്കുമ്പോള്‍ ആണ് ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ അഴിമതി കേസ് സംബന്ധിച്ച പരിശോധന നടന്നത് എന്നതും ശ്രദ്ധേയമാണ്.

യോഗിക്ക് മേല്‍ പിടിമുറുക്കുന്ന മോദി; അരവിന്ദ് ശര്‍മയെ നൂലില്‍ കെട്ടിയിറക്കുന്നതിന് പിന്നില്‍ ... യോഗിയെ പൂട്ടുംയോഗിക്ക് മേല്‍ പിടിമുറുക്കുന്ന മോദി; അരവിന്ദ് ശര്‍മയെ നൂലില്‍ കെട്ടിയിറക്കുന്നതിന് പിന്നില്‍ ... യോഗിയെ പൂട്ടും

Recommended Video

cmsvideo
AP abdullakutty against prithviraj on his lakshadweep campaign post

കേന്ദ്ര നേതൃത്വം സുരേന്ദ്രനോട് കലിപ്പില്‍; നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രതികൂലം ... പക്ഷേ, ഉടന്‍ നടപടിയില്ലകേന്ദ്ര നേതൃത്വം സുരേന്ദ്രനോട് കലിപ്പില്‍; നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രതികൂലം ... പക്ഷേ, ഉടന്‍ നടപടിയില്ല

സുരേന്ദ്രനേയും ജാനുവിനേയും വിടാതെ പണവിവാദങ്ങള്‍ ... പത്ത് ലക്ഷത്തിന് പുറമേ 40 ലക്ഷവും; പുതിയ വെളിപ്പെടുത്തല്‍സുരേന്ദ്രനേയും ജാനുവിനേയും വിടാതെ പണവിവാദങ്ങള്‍ ... പത്ത് ലക്ഷത്തിന് പുറമേ 40 ലക്ഷവും; പുതിയ വെളിപ്പെടുത്തല്‍

കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ

English summary
Kannur Fort Light and Sound Show Vigilance enquiry : AP Anil Kumar denies the allegation raised by AP Abdullakutty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X