കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി തരംമാറ്റി വില്‍പ്പന നടത്തി; നാലാം പ്രതിയായ കാന്തപുരത്തെ ഒഴിവാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: ഭൂമി തരം മാറ്റി വില്‍പ്പന നടത്തിയ കേസില്‍ നാലാം പ്രതിയായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ഒഴിവാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍. എന്നാല്‍ കാന്തപുരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയ വിജിലന്‍സ് നടപടിക്കെതിരെ പ്രതിഷേധവുമായി പരാതിക്കാരന്‍ രംഗത്തുവന്നിട്ടുണ്ട്. വിജിലന്‍സിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കണ്ണൂരിലെ അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി തരം മാറ്റി വില്‍പ്പന നടത്തിയ കേസിലാണ് എപി അബൂബക്കറെ നാലം പ്രതിയാക്കി കേസെടുത്തത്. വിജിലന്‍സ് കോടതിയില്‍ ഇരട്ടി സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ കാന്തപുരത്തിന്റെ ഇടപെടലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിജലന്‍സ് കാന്തപുരത്തെ ഒഴിവാക്കി അഞ്ചക്കണ്ടി സബ് രജിസ്ട്രാര്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയായാരുന്നു.

AP Kanthapuram

കറുപ്പ തോട്ടത്തിലെ 300 ഏക്കര്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജും വ്യവസായ സ്ഥാപനങ്ങളും പണിതെന്നാണ് പരാതി. കാന്തപുരമടക്കമുള്ളവരുടെ ഇടപെടല്‍ അന്വേഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിജിലന്‍സിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഭൂമി ആദ്യം മറിച്ചു വിറ്റത് കാന്തപുരമാണ്.

വിജിലന്‍സില്‍ കൊടുത്ത പരാതി നിലനില്‍ക്കണമെങ്കില്‍ ആദ്യത്തെ നാലുപ്രതികള്‍ ഉണ്ടാകണം. കാന്തപുരത്തെ മാറ്റിയാല്‍ പരാതി നില നില്‍ക്കില്ല. അഞ്ചരക്കണ്ടി വില്ലേജിലെ മുന്‍ സബ് രജിസ്ട്രാര്‍, കാന്തപുരത്തില്‍ നിന്നും ഭൂമി തരം തിരിച്ച് വാങ്ങിയ വ്യക്തി എന്നിവരടക്കം ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. കാന്തപുരത്തെ രക്ഷിക്കാന്‍ ഉന്നത സമ്മര്‍ദ്ദമുണ്ടായെന്നും അതിനു വഴങ്ങിയാണ് വിജിലന്‍സ് കാന്തപുരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

English summary
Vigilance excluded AP Kanthapuram Musliar In Land deal case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X