കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരെയുള്ള തെളിവുകള്‍ ...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയുടെ കഴുത്തിലെ കുരുക്ക് മുറുകുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യക്തമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ കേസ് തെളിയിക്കപ്പെട്ടാല്‍ കെഎം മാണിക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. എഫ്‌ഐആര്‍ തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച് കഴിഞ്ഞു.

9 പേരുടെ മൊഴികളാണ് മാണിക്കെതിരെയുള്ള കേസിന് ബലം നല്‍കുന്നത്. അതില്‍ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മൊഴിയും ഉണ്ട്. എന്തൊക്കെയാണ് മാണിക്കെതിരെയുള്ള തെളിവുകള്‍...

ആരോപണത്തില്‍ കഴമ്പുണ്ട്

ആരോപണത്തില്‍ കഴമ്പുണ്ട്

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.

35 ലക്ഷം കൈമാറിയത്?

35 ലക്ഷം കൈമാറിയത്?

ബാര്‍ ഉടമകളുടെ സംഘടന നേതാവ് രാജ് മോഹന്‍ ഉണ്ണിയാണ് 35 ലക്ഷം രൂപ കൈമാറിയത്.

തെളിവ്?

തെളിവ്?

കെഎം മാണിക്ക് രാജ് മോഹന്‍ ഉണ്ണി 35 ലക്ഷം രൂപ കൈമാറുന്നത് കണ്ടുവെന്ന മൊഴി നല്‍കിയത് ബിജു രമേശിന്റെ കാര്‍ ഡ്രൈവറായ അമ്പിളിയാണ്.

എവിടെവച്ച്

എവിടെവച്ച്

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും പാലായിലെ വീട്ടില്‍ വച്ചുമാണ് പണം കൈമാറിയത്.

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

കെഎം മാണിക്ക് പണം നല്‍കാന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം എടുത്തതിന്റെ രേഖകളും വിജിലന്‍സിന് പരാതിക്കാര്‍ നല്‍കിയിട്ടുണ്ട്.

നിര്‍ണായ മിനിട്സ്

നിര്‍ണായ മിനിട്സ്

ബാര്‍ ഉടമകളുടെ സംഘടനയുടെ യോഗത്തിന്റെ മിനിട്‌സിലെ വിവരങ്ങളും നിര്‍ണാകമായി. കോഴ നല്‍കാന്‍ പണപ്പിരിവ് നല്‍കിയ കാര്യം ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൊബൈല്‍ ടവര്‍

മൊബൈല്‍ ടവര്‍

മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണങ്ങളിലും കെഎം മാണിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കൂടുതല്‍ തെളിവുകള്‍

കൂടുതല്‍ തെളിവുകള്‍

ബാര്‍ കോഴ വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറും എന്ന് ബാര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ആരൊക്കെ കുടുങ്ങും

ആരൊക്കെ കുടുങ്ങും

കെഎം മാണിക്ക് മാത്രമല്ല കോഴ കൊടുത്തതെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നാല്‍ മന്ത്രിസഭയിലെ പല തലകളും ഉരുളും.

വിജിലന്‍സ്

വിജിലന്‍സ്

വിജിലന്‍സ് ഡയറക്ടര്‍ വില്‍സണ്‍ എം പോള്‍ കേസിന്റെ കാര്യത്തില്‍ കര്‍ശന നിലപാടാണ് എടുത്തിരിക്കുന്നതെന്നാണ് വിവരം. എസ്പി സുകേശനാണ് അന്വേഷണ ചുമതല.

English summary
Vigilance filed FIR against KM Mani with solid grounds: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X