കശുവണ്ടി ഇറക്കുമതി അഴിമതി; മന്ത്രി മെഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓണത്തിനു കശുവണ്ടി വികസന കോര്‍പറേഷന്‍ നേരിട്ടു തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന പരാതിയില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയ്ക്ക് ക്ലീന്‍ ചിറ്റ്. മന്ത്രിക്കെതിരെ വിജിലന്‍സ് കോടതി ത്വരിതാന്വേഷണം ഉത്തരവിട്ടിരുന്നു. ഇതില്‍ അന്വേഷണം നടത്തിയാാണ് മന്ത്രി അഴിമതി കാട്ടിയിട്ടില്ലെന്ന് വിജലിന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

ആരോപണത്തില്‍ കഴമ്പില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കശുവണ്ടി ഇറക്കുമതിയില്‍ ക്രമക്കേടില്ല. ഫാക്ടറികള്‍ തുറക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കശുവണ്ടി ഇറക്കമതി ചെയ്യാനായി മൂന്നു സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

mercykuttyamma

കുറഞ്ഞ തുക ക്വോട്ട് ചെയ്ത സ്ഥാപനങ്ങളെ ഒഴിവാക്കിയെന്നും കോര്‍പറേഷന്‍ നേരിട്ട് ഇറക്കുമതി നടത്തിയതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു എന്നുമായിരുന്നു പരാതിക്കാരന്റെ പ്രധാന ആരോപണം. കാപ്പെക്‌സ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മെഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ പി. തുളസീധരക്കുറുപ്പ്, കോര്‍പറേഷന്‍ എംഡി സേവ്യര്‍ എന്നിവര്‍ക്കെതിരെയും ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നു.

നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ വി.ഡി. സതീശന്‍ ആയിരുന്നു മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ആദ്യമായി അഴിമതി ആരോപണം ഉന്നയിച്ചത്. എന്നാല്‍, അഴിമതി ആരോപണത്തെ തള്ളിയ മന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണവും അന്നുതന്നെ നല്‍കിയിരുന്നു.


English summary
Vigilance gives clean chit to Mercykutty Amma for Cashew nut import
Please Wait while comments are loading...