Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിജിപി അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനതെിരെ വിജിലന്‍സ് അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. സുജിത് ദാസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

അതേസമയം അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയ ഡിജിപി എസ് ദര്‍വേഷ് സാഹിബ് കഴിഞ്ഞയാഴ്ച്ചയാണ് വിജിലന്‍സ് അന്വേഷണ ശുപാര്‍ശ നല്‍കിയത്.

mr-ajith-kumar

അതേസമയം വിജിലന്‍സ് അന്വേഷണം കൂടി വന്നതോടെ അജിത് കുമാറിന് ക്രമസമാധാന ചുമതലയില്‍ തുടരാനാവില്ല. ഡിജിപി ശുപാര്‍ശ നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്. എഡിജിപിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപിച്ചിരുന്നു.

ഈ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയത്. എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മുറിച്ച മരം അജിത് കുമാറിനും നല്‍കിയെന്നാണ് പിവി അന്‍വര്‍ ആരോപിച്ചത്.

വിജിലന്‍സിലൂടെ ഡിജിപി തലത്തിലുള്ള മറ്റൊരു അന്വേ,ണം കൂടിയാണ് അജിത് കുമാര്‍ നേരിടുന്നത്. മറ്റ് ആരോപണങ്ങളില്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന പരാതിയില്‍ സുജിത് ദാസിനെതിരെ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക. എസ്പിയുടെ ക്യാമ്പ് ഓഫീസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും മുറിച്ചുമാറ്റിയെന്നാണ് പരാതി.

പിവി അന്‍വര്‍ നേരത്തെ ഇക്കാര്യത്തില്‍ അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം. അതേസമയം വിവരങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ സുജിത് ദാസ് തെളിവ് നശിപ്പിച്ചുവെന്നും അന്‍വറിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

നേരത്തെ എസ്പി ക്യാമ്പ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് പിവി അന്‍വറിനോട് സുജിത് ദാസ് ഫോണില്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+