Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പന്മാര്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് വിജിലന്‍സ്,അന്വേഷണം പാതിവഴിയില്‍?

സംസ്ഥാനത്തെ 47 ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തുള്ള വമ്പന്മാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

തിരുവനന്തപുരം : അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ തോമസ് ജേക്കബ് കരുക്കള്‍ നീക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ 47 ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തുള്ള വമ്പന്മാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

അഴിമതി നിരോധന നിയമ പ്രകാരമാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ രണ്ട് വമ്പന്മാര്‍ക്കെതിരെ അഞ്ച് വിജിലന്‍സ് കേസുകളാണ് നിലനില്‍ക്കുന്നത്.
എന്നാല്‍ അന്വേഷണം പാതിവഴിയിലാണെന്നും വിജിലന്‍സ് തന്നെ വ്യക്തമാക്കുന്നു.

രണ്ടു പേര്‍ക്കെതിരെ അഞ്ച് കേസുകള്‍

രണ്ടു പേര്‍ക്കെതിരെ അഞ്ച് കേസുകള്‍

47 വമ്പന്മാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ 32 ഐഎഎസ് ഉദ്യോസ്ഥരും 15 ഐപിഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അന്വേഷണം നടക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഞ്ച് കേസുകള്‍ വീതമാണുള്ളത്.

അനധികൃത സ്വത്ത് സമ്പാദനവും ഭൂമി ഇടപാടും

അനധികൃത സ്വത്ത് സമ്പാദനവും ഭൂമി ഇടപാടും

കേസിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ടോമിന്‍ തച്ചങ്കരിയും ടി ഒ സൂരജുമാണ് വമ്പന്മാര്‍.ഇരുവര്‍ക്കുമെതിരെയാണ് അഞ്ച് കേസുകള്‍ വീതമുള്ളത്. ഭൂമി ഇടപാട്, അനധികൃത സ്വത്ത് സമ്പാദനം, അനധികൃത നിയമനം തുടങ്ങി നിരവധി കേസുകളിലാണ് അന്വേഷണം നടക്കുന്നത്.

 ഭുമി ഇടപാടും സ്വത്ത് സമ്പാദനവും

ഭുമി ഇടപാടും സ്വത്ത് സമ്പാദനവും

ഭൂമി ഇടപാടുമുതല്‍ അനധികൃത സ്വത്ത് സമ്പാദനം വരെയാണ് ടി ഒ സൂരജിനെതിരായ കുറ്റങ്ങള്‍. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയത്, സിഡ്‌കോയിലെ അനധികൃത നിയമനം, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ടെണ്ടര്‍ ക്രമക്കേട്. എന്നിവയാണ് സൂരജിനെതിരായ കേസുകള്‍. അനധികൃത സ്വത്ത് സമ്പാദനത്തില്‍ സൂരജിനെതിരെ പ്രോസിക്യൂഷന്‍ സാങ്ഷന്‍ നടപടി ആരംഭിച്ചിട്ടേയുള്ളു.

 നാല് കേസുകളില്‍ അന്വേഷണം തുടരുന്നു

നാല് കേസുകളില്‍ അന്വേഷണം തുടരുന്നു

വേഗപ്പൂട്ട് നിര്‍മാതാക്കളില്‍ നിന്ന് പണം കൈപ്പറ്റി, പാലാ മാങ്കൊമ്പ് ക്രഷര്‍ യൂണിറ്റ് വില്‍പ്പന, കണ്‍സ്യൂമര്‍ ഫെഡ് അഴിമതി, വാഹന താത്കാലിക രാജിസ്‌ട്രേഷന്‍ നടപടികളില്‍ ഡീലര്‍മാരെ സഹായിച്ചു, പാലക്കാട് ആര്‍ടിഒയില്‍ നിന്ന് പണം ആവശ്യപ്പെട്ടു എന്നിവയാണ് തച്ചങ്കരിക്കെതിരായ അന്വേഷണം. നാല് കേസുകളില്‍ അന്വേഷണം തുടരുന്നുണ്ട്.

 അഴിമതിക്കായി മത്സരം

അഴിമതിക്കായി മത്സരം

അന്വേഷണം നേരിടുന്ന വമ്പന്മാര്‍ അഴിമതി കാണിക്കുന്നതിന് പരസ്പരം മത്സരിക്കുകയാണ്. ടിഒ സൂരജിനും തച്ചങ്കരിക്കും പുറമെ നിരവധി പേരാണ് അഴിമതിക്ക് കുപ്രസിദ്ധരായിരിക്കുന്നത്. അനില്‍ എക്‌സ്, ബിശ്വനാഥ് സിന്‍ഹ, അസ്ഗര്‍ അലി പാഷ, റാണി ജോര്‍ജ്, ജേക്കബ് പുന്നൂസ്, ലത,ബിശ്വാസ് മേത്ത, ഡോ. ബി അശോക്, ടോം ജോസ്, ഷെയ്ക്ക് പരീത്, പി. ബി സലിം, അനന്ദ സിങ്, എന്‍. എ കൃഷ്ണന്‍ കുട്ടി, മുരളീധര്‍, ഷീല തോമസ്, ശ്രീജിത്, രാഹുല്‍ ആര്‍. നായര്‍, ജേക്കബ് ജോബ്, ശങ്കര്‍ റെഡ്ഡി, പി. വിജയന്‍ എന്നിവരാണ് അന്വേഷണം നേരിടുന്ന പ്രമുഖര്‍.

 അന്വേഷണം പാതിവഴിയില്‍ തന്നെ

അന്വേഷണം പാതിവഴിയില്‍ തന്നെ

47 ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളില്‍ രണ്ടു പേര്‍ക്കെതിരായ അന്വേഷണമാണ് പൂര്‍ത്തിയായത്. പലകേസുകളും പാതി വഴിയില്‍ തന്നെയാണ്. അന്വേഷണം ആരംഭിക്കാത്ത കേസുകളും ഉണ്ട്. ഭൂമി പതിച്ചു കൊടുത്തതുമായി ബന്ധപ്പെട്ട് ആനന്ദ സിങ്, എന്‍എ കൃഷ്ണന്‍ കുട്ടി, മുരളീധരന്‍, ഷീല തോമസ് എന്നിവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും പ്രോസിക്യൂഷന്‍ അനുമതി കാത്ത് കിടക്കുകയാണ്.എജെ രാജനെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല. ടിഒ സൂരജിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രോസിക്യൂഷന്‍ സാങ്ഷന്‍ നടപടി ആരംഭിച്ചിട്ടേയുള്ളു. തച്ചങ്കരിക്കെതിരെ നാല് കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുന്ന കേസുകളുമുണ്ട്.

 അഴിമതി വിരുദ്ധ വാരാചരണം

അഴിമതി വിരുദ്ധ വാരാചരണം

വിജിലന്‍സ് അഴിമതി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായിട്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശ രേഖകളും പുറത്തു വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+