കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.എം ഷാജിയ്ക്കെതിരായ അനധികൃത സ്വത്ത സമ്പാദനക്കേസ് ; അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നു

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കെഎം ഷാജിയുടെ ഭാര്യയേയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്‌തേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് രേഖകൾ പരിശോധിക്കേണ്ടതുള്ളതിനാലാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. നിലവിൽ ഡിവൈഎസ്പി ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ളത്. ഇത് വിപുലീകരിക്കാനാണ് തീരുമാനം. ഇതിനായി എട്ട് പേരെകൂടി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാല്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്.

KM Shaji

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കെഎം ഷാജിയുടെ ഭാര്യയേയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകള്‍ ഭാര്യയുടെ പേരിലാണ്. നേരത്തെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഷാജിയെ വിജിലൻസ് നാലര മണിക്കൂറോളം ചോദ്യം ചെയ്തതിരുന്നു.

കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കിയില്ലെങ്കിൽ എംഎൽഎയുടെ അനധികൃത സ്വത്തായി തുകയെ കണക്കാക്കാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്ന. ഷാജിയുടെ കണ്ണൂർ അലവിൽ മണലിലെ വീടിന്റെ കിടപ്പുമുറിയുടെ കട്ടിലിനടിയിലെ അറയിൽ നിന്നാണ് 47,35,500 രൂപ കണ്ടെടുത്തത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് കണ്ടെത്തിയതെന്നായിരുന്നു വിജിലൻസിന് ഷാജി നൽകിയ മൊഴി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ടെന്നാണ് ഷാജി പറഞ്ഞത്. എന്നാൽ കൗണ്ടർ ഫോയിൽ അടക്കം ശേഖരിക്കാൻ സമയം വേണമെന്നും ഷാജി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഒരാഴ്ചത്തെ സമയം അനുവദിച്ചത്.മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഷാജി വിജിലൻസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ കൂടുതൽ രേഖകൾ കൈമാറാത്ത പക്ഷം തന്റെ വാദം തെളിയിക്കാൻ ഷാജിക്ക് സാധിക്കില്ല.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

വ​ൻ​തു​ക സം​ഭാവ​ന ചെ​യ്​​ത​വ​രു​ടെ പേ​രു​വി​വ​രം ല​ഭ്യ​മാ​യാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ മൊ​ഴി​ രേ​ഖ​പ്പെ​ടു​ത്തും. 2011 ജൂ​ണ്‍ മു​ത​ല്‍ 2020 ഒ​ക്ടോ​ബ​ര്‍ വ​രെ ഷാ​ജി​യു​ടെ വ​രു​മാ​നം വ​ര​വി​നേ​ക്കാ​ള്‍ 166 ശ​ത​മാ​നം വ​ർ​ധി​ച്ചെ​ന്നും​ 1.47 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ണ്ടെ​ന്നു​മാ​ണ്​ വി​ജി​ല​ൻ​സ്​ നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. മു​ഴു​വ​ൻ സ്വ​ത്ത്​ വ​ഹ​ക​ളു​ടെ​യും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​ത്തി​‍ന്റെ​യും കൃ​ഷി​യു​ടെ​യും ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ടി​ച്ച അ​ര​ക്കോ​ടി​യോ​ളം രൂ​പ​ക്ക്​ രേ​ഖ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ മൊ​ത്തം ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ എ​ന്ന നി​ല​യി​ലാ​വും കേ​സ്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

English summary
Vigilance probe against KM Shaji MLA on disproportionate asset case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X