Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കേസിലും ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു; പാലക്കാട് മെഡിക്കല്‍ കോളേജ് അഴിമതി ഉമ്മന്‍ചാണ്ടിക്ക് മറക്കാം

തൃശ്ശൂര്‍: പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനം സംബന്ധിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി. അതേസമയം മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുബ്ബയ്യയെ കേസില്‍ പ്രതി ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയോടൊപ്പം മുന്‍മന്ത്രി അനില്‍കുമാറിനെയും ഒഴിവാക്കിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ത്വരിത പരിശോധനയില്‍ വ്യക്തമായതെന്ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലാ വിജിലന്‍സ് വിഭാഗങ്ങളാണ് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോ എന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്.

Oommen Chandy

മെഡിക്കല്‍ കോളേജില്‍ നടന്ന നിയമങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിയമസാധുതയാണ് പാലക്കാട് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. പാലക്കാട് മെഡിക്കല്‍ കോളെജുമായി ബന്ധപ്പെട്ട് 170 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്.താത്കാലികമായും സ്ഥിരമായും നിയമിച്ചതടക്കം നൂറിലധികം പേരുടെ നിയമനങ്ങള്‍ നിയമവിരുദ്ധമായിരുന്നു. കൂടാതെ വ്യക്തിപരമായ താത്പര്യങ്ങളും ശുപാര്‍ശകളും മുന്‍നിര്‍ത്തിയാണ് നിയമനം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ഈ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും ഈ റിപ്പോര്‍ട്ട് വിജിലന്‍സ് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. സിഐ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് പാലക്കാട് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+