കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്തിൽ 166 ശതമാനം വർധനവ്, കെഎം ഷാജിക്കെതിരെ കേസെടുത്തു, വീടുകളിൽ വിജിലൻസ് റെയ്ഡ്

Google Oneindia Malayalam News

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുസ്ലീം ലീഗ് എംഎല്‍എ ആയ കെഎം ഷാജിയുടെ കണ്ണൂരിലും കോഴിക്കോടുമുളള വീടുകളില്‍ രാവിലെ മുതല്‍ വിജിലന്‍സ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു. കോഴിക്കോട് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തുന്നത്.

ഞായറാഴ്ചയാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തത്. നേരത്തെ ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

km shaji

2011 മുതല്‍ 2020 വരെയുളള കാലഘട്ടത്തില്‍ കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നുളള പരാതിയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. സിപിഎം അനുഭാവിയായ അഭിഭാഷകനാണ് പരാതിക്കാരന്‍. നവംബറില്‍ ആണ് വിജിലന്‍സ് കെഎം ഷാജിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം കെഎം ഷാജി നടത്തി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയത്.

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

കെഎം ഷാജിക്ക് വരവിനേക്കാള്‍ സ്വത്തില്‍ 166 ശതമാനം വര്‍ധവ് ഉണ്ടായതായാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2011 മുതല്‍ 2020 വരെയുളള കാലയളവില്‍ കെഎം ഷാജിക്ക് കണക്കുകള്‍ പ്രകാരമുളള വരവ് 88,57,000 രൂപ ആണ്. ഈ കാലയളവില്‍ ചെലവാക്കിയത് 32,19,000 രൂപയാണ്. അതേസമയം രണ്ട് കോടിയിലേറെ രൂപ അനധികൃതമായി ഈ കാലയളവില്‍ സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് അഴിമതി നിരോധന പ്രകാരം ഷാജിക്കെതിരെ കേസെടുക്കാവുന്നതാണെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
Vigilance Raid in KM Shaji MLAs houses in Kannur and Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X