Get Updates
Get notified of breaking news, exclusive insights, and must-see stories!

മിന്നല്‍ ബസ് നിർത്താതെ പോയ സംഭവം, ജീവനക്കാർക്കെതിരെ വിജിലൻസ് റിപ്പോർട്ട്, വകുപ്പുതല നടപടിയുണ്ടാകും

കെഎസ്ആർടിസി വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് കിട്ടയാലുടൻ മിന്നൽ ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി എംഡി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: 17 കാരിയെ രാത്രിയിൽ ആവശ്യപ്പെട്ട് സ്റ്റോപ്പിൽ നിർത്താതെ പോയ സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ എംഡി എ ഹേമചന്ദ്രനു റിപ്പോർട്ട് നൽകും. കൂടാതെ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര റൂറൽ എസ്പി കെഎസ്ആർടിസി എംഡിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചുട്ടുമുണ്ട്. കെഎസ്ആർടിസി വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് കിട്ടയാലുടൻ മിന്നൽ ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി എംഡി അറിയിച്ചിട്ടുണ്ട്.

minnal

അതേസമയം സംഭവത്തിൽ മിന്നൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്ന് വിജിലൻസ് കണ്ടെത്തിയതായാണ് സൂചന. കൂടാതെ ജീവനക്കാരോട് ചേമ്പല പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും എത്തിയിട്ടില്ലെന്നു റൂറൽ എസ്പി പുഷ്കരൻ പറഞ്ഞു. പെൺകുട്ടി നൽകിയ പെണ്‍കുട്ടി പരാതിയുടെ ഗൗരവം മനസ്സിലാക്കിയ സാഹചര്യത്തിലാണ് എംഡിക്ക് റിപ്പോർട്ട് നൽകിയതെന്ന് റുറൽ എസ് പി കൂട്ടിച്ചേർത്തു.

ജീവനക്കാർക്കെതിരെ നടപടി

ജീവനക്കാർക്കെതിരെ നടപടി

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ മിന്നൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്നും കണ്ടെത്തിയതായാണ് സൂചന. ആലപ്പുഴക്കാരായ ജീവനക്കാരോട് ചോദ്യം ചെയ്യലിനായി ചോമ്പാല പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും എത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. ആലപ്പുഴക്കാരായ ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം പോലീസ് കേസെടുക്കും.

മിന്നൽ ബസ് സ്പെഷ്യൽ സർവീസ്

മിന്നൽ ബസ് സ്പെഷ്യൽ സർവീസ്

അതേ സമയം കെഎസ്ആർടിസിയുടെ അതിവേഗ ബസായ മിന്നൽ സ്പെഷ്യൽ സർവീസാണ്. ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിൽ മാത്രമേ നിർത്താൻ പാടുള്ളുവെന്ന് കെഎസ്ആർടിസി എംഡിയുടെ ഉത്തരവുണ്ടെന്നു ജീവനക്കാരുടെ സംഘടന പ്രതിനിധികൾ പറയുന്നു. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്നാണ് ഉത്തരവിലുള്ളത്. അതേസമയം രാത്രി തനിച്ച് യാത്ര ചെയ്ത വിദ്യാർഥിനിയോട് മാനുഷിക പരിഗണന പോലും ജീവനക്കാർ കാണിച്ചില്ല എന്നത് ചർച്ചയായപ്പോഴാണ് കേസിൽ എംഡി തന്നെ നേരിട്ട് ഇടപെട്ടത്.

 പെൺകുട്ടിയുമായി ബസ് പാഞ്ഞു

പെൺകുട്ടിയുമായി ബസ് പാഞ്ഞു

പാലായിൽ എൻട്രൻ കോച്ചിങ് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്നു പതിനേഴുകാരിയ്ക്കാണ് കെഎസ്ആർടിസി അതിവേഗ ബസായ മിന്നലിൽ നിന്ന് ദാരുണമായ ക്രൂരത നേരിട്ടത്. പാലയിൽ നിന്ന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക്‌ചെയ്താണ് വിദ്യാർഥി കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ കോഴിക്കോട്ട് ഇറങ്ങി തുടർന്നാണ് ബസ് കാസര്‍കോട്ടേക്കാണെന്ന് മനസ്സിലായത്. വിദ്യാര്‍ഥിനി ബസില്‍ തന്നെയിരുന്നു. അപ്പോൾ സമയം രണ്ടുമണിയായി. കണ്ടക്ടര്‍ അടുത്തുവരുമ്പോള്‍ ബസ് കോഴിക്കോട്ട് ടൗണ്‍ വിട്ടിരുന്നു. ബസ് പയ്യോളി നിര്‍ത്തില്ലെന്ന് പറഞ്ഞു. മിന്നല്‍ ബസിന് ഒരുജില്ലാ കേന്ദ്രം കഴിഞ്ഞാല്‍ മറ്റൊരു ജില്ലാ ആസ്ഥാനത്താണ് സ്റ്റോപ്പെന്ന് കണ്ടക്ടര്‍ പറഞ്ഞു. കുട്ടിയെ പയ്യോളിയിൽ ഇറക്കാതെ ബസ് പാഞ്ഞു പോകുകയായിരുന്നു.

പോലീസു ഇടപെട്ടിട്ടുണ്ടും രക്ഷയില്ല

പോലീസു ഇടപെട്ടിട്ടുണ്ടും രക്ഷയില്ല

ബസ് സ്റ്റോപ്പിൽ നിർത്തില്ലയെന്നു കണ്ടപ്പോൾ തന്നെ കുട്ടി അച്ഛനെ വിവരം ധരിപ്പിച്ചിരുന്നു. ഉടൻ തന്നെ പിതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ടൗണിലെത്തി ബസ് കൈകാണിച്ചു. എന്നാൽ ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ഉടനെ തന്നെ മൂരാട് പാലത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരം അറിയിച്ചു. കൈകാണിച്ചിട്ട് അവിടെയും ബസ് നിര്‍ത്തിയില്ല. ഇതറിഞ്ഞതോടെ പോലീസ് വയര്‍ലെസ് സെറ്റിലൂടെ വിവരം കൈമാറി. രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ വന്നതോടെ വിദ്യാര്‍ഥിനി തളര്‍ന്നു. പിതാവ് ഫോണിൽകൂടി കുട്ടിയെ ബന്ധപ്പെടുന്നുണ്ടായിരുന്നു. വടകര പോലീസ് വരുമ്പോഴേയ്ക്കും ബസ് വിട്ടിരുന്നു. തുടർന്ന് ബസിനെ ഓവർടേക്ക് ചെയ്തതാണ് നിർത്തിച്ചത്. അപ്പോഴേക്കും സമയം പുലർന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+