കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

37 അല്ല 370 ദിവസം പരിചയമുണ്ടെങ്കിലും സ്ത്രീ നോ പറഞ്ഞാല്‍ നോ എന്നാണര്‍ത്ഥം; രാഹുലിനോട് ധന്യ രാജേന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ യുവതിയ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന് മറുപടി നല്‍കി മാധ്യമ പ്രവര്‍ത്തക ധന്യാ രാജേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ആളുകള്‍ റേപ്പ് ചെയ്യുമ്പോള്‍ സ്ത്രീകള്‍ നിലവിളിച്ച് കരയണം എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത് എന്ന് ധന്യ രാജേന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ അവര്‍ക്കെതിരെ ഒരു ലൈംഗിക അതിക്രമം ഉണ്ടായാല്‍ ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കണം, അവര്‍ നിലവിളിക്കണം, അവര്‍ കയ്യും കാലിട്ടടിക്കണം എന്ന് പറയുന്നത് ശരിയല്ലെന്ന് ധന്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.പരാതിക്കാരിയെ നിരന്തരം അപമാനിക്കാനാണ് രാഹുല്‍ ഈശ്വര്‍ ശ്രമിക്കുന്നതെന്നും ധന്യ പറഞ്ഞു.

സി സി ടി വികള്‍ തെളിവായിട്ടുണ്ടല്ലോ, ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ എന്നൊക്കെയായിരുന്നു രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ ഉന്നയിച്ച വാദങ്ങള്‍. ഇരുവരും തമ്മില്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നുവെന്നും പരാതിക്കാരി ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും എന്നാണ് രാഹുല്‍ ചോദിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു ധന്യ രാജേന്ദ്രന്‍. ധന്യാ രാജേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ ആണ്...

ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍

1

വളരേ തെറ്റും മോശവുമായ കാര്യങ്ങളാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. രാഹുല്‍ ചെറുപ്പത്തില്‍ മലയാളം, ഹിന്ദി, തമിഴ് സിനിമകളില്‍ ആളുകള്‍ റേപ്പ് ചെയ്യുമ്പോള്‍ നിലവിളിച്ച് കരയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടാവാം. അതുകൊണ്ട് എല്ലാവരും അതുപോലെ പ്രതികരിക്കണം, അവരുടെ ശരീര ഭാഷ നോക്കണം എന്നുള്ള വാക്കുകള്‍ രാഹുല്‍ തിരിച്ചെടുത്തേ പറ്റൂ. രാഹുല്‍ പറയുന്ന സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് എനിക്കൊരു അഭിപ്രായമില്ല. വിജയ് ബാബുവിനെ എനിക്ക് അറിയില്ല. എനിക്ക് ഈ പരാതി അറിയാം. ആ സിസിടിവി ദൃശ്യങ്ങള്‍ രാഹുല്‍ കണ്ടോ. രാഹുല്‍ കണ്ടാല്‍പ്പോലും അവരുടെ ശരീര ഭാഷയുമായി അതിന് എന്താണ് ബന്ധം.

2

ഇങ്ങനെ തന്നെയാണ് ഫ്രാങ്കോ കേസില്‍ ജഡ്ജി പറഞ്ഞത് ഒരു ജനലുണ്ടായിരുന്നു, അതുവഴി എന്തുകൊണ്ട് ശബ്ദം കേട്ടില്ല എന്ന്. ഇങ്ങനെ സ്ത്രീകള്‍ അവര്‍ക്കെതിരെ ഒരു ലൈംഗിക അതിക്രമം ഉണ്ടായാല്‍ ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കണം, അവര്‍ നിലവിളിക്കണം, അവര്‍ കയ്യും കാലിട്ടടിക്കണം എന്ന് പറയുന്നത് ശരിയല്ല. ഇന്ത്യയിലൊക്കെ ഏറ്റവും കൂടുതല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഒക്കെ നടക്കുന്നത് കുടുംബത്തിനുള്ളിലാണ്. അച്ഛനും അങ്കിളും മുത്തച്ഛനുമൊക്കെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് നടത്തുന്നുണ്ട്. രണ്ട് അറിയാത്ത ആള്‍ക്കാര്‍ മാത്രമെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് നടത്തുന്നുള്ളൂ എന്നാണോ. രാഹുല്‍ ഈശ്വറിനെ പോലുള്ള ആള്‍ക്കാര്‍ ഒരു പെണ്‍കുട്ടിയുടെ ചരിത്രം, അവരുടെ എല്ലാ കാര്യങ്ങളും വന്ന് ചര്‍ച്ച ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഒരു നിയമം രാജ്യത്തുള്ളത്.

3

എന്തുകൊണ്ടെന്നാല്‍ പരാതിക്കാരി ആരാണെന്ന് അറിഞ്ഞ് അവരുടെ സകലമാന ഹിസ്റ്ററിയും അപമാനിക്കുകയും ചെയ്യുക. ഇതൊക്കെയാണ് ഈ രാജ്യത്തെ നിയമം. അതായത് ഇവരെ പോലുള്ള ആള്‍ക്കാരുടെ നിയമം. രാഹുല്‍ ഈശ്വര്‍ ഞാന്‍ നിങ്ങളോട് ഒരു കാര്യം വ്യക്തമായി പറയാം. 37 നാളല്ല 370 നാള്‍ ഒരു സ്ത്രീയ്ക്കും പുരുഷനും പരിചയമുണ്ടായിരുന്നു. 371 മത്തെ നാളില്‍ സ്ത്രീ പറയുകയാണ് എനിക്ക് താല്‍പര്യമില്ല അവിടെ കണ്‍സെന്റ് നില്‍ക്കുന്നു. അത് മനസിലാക്കണം. ഇന്ത്യന്‍ നിയമപ്രകാരം കണ്‍സെന്റ് എന്താണെന്ന് മനസിലാക്കണം. ഇന്ത്യയില്‍ ഒളിവിലുള്ള ആളെക്കുറിച്ച് രാഹുല്‍ കൃത്യമായി പറയുന്നുണ്ട്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി സെക്ഷ്വല്‍ ഹരാസ്‌മെന്റ് നടത്തുന്നത് കണ്‍സെന്റല്ല.

4

അമ്മ സംഘടനയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. അമ്മയുടെ ഇന്റേണല്‍ കമ്മിറ്റിയ്ക്ക് വന്ന ആദ്യത്തെ പരാതിയ്ക്കാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ പറയുന്നതോ മറ്റോ ആയ എന്ത് നിയമം രൂപീകരിച്ചാലും ഇവിടെ ഇവര്‍ പറയുന്ന ഘടന മാത്രമെ വര്‍ക്ക് ചെയ്യൂ എന്നാണ് പറയുന്നത്. ഞാനിന്ന് മാലാ പാര്‍വതിയോട് സംസാരിച്ചിരുന്നു. വിജയ് ബാബുവിനെതിരായ കേസ് എന്തായാലും കോടതിയില്‍ വരും. അദ്ദേഹം അപരാധിയാണോ നിരപരാധിയാണോ എന്നൊക്കെ കോടതി പറയും. പക്ഷെ ഇവിടെ പ്രശ്‌നം അയാള്‍ പെണ്‍കുട്ടിയുടെ പേര് പറഞ്ഞു എന്നതാണല്ലോ പ്രശ്‌നം. അത് നിയമവരുദ്ധമാണ്. അതിന്റെ പേരിലെങ്കിലും അയാളെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ ഐസിയ്‌ക്കെതിരെ നാളെ ലീഗല്‍ പ്രശ്‌നം വരാമല്ലോ.

5

അത് മാത്രമല്ലോ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഒരാളെ അമ്മ സംഘടന ഫോണില്‍ വിളിച്ച് നിങ്ങള്‍ രാജിക്കത്ത് അയക്കുന്നു എന്ന് പറയുന്നത് പ്രശ്‌നമല്ല. കാരണം കേരള പൊലീസിനറിയില്ല. അവര്‍ എവിടെ ആണെന്ന്. അതൊക്കെ ഒരു പ്രശ്‌നമല്ലേ. രാഹുല്‍ പറഞ്ഞത് പരാതിക്കാരിയെ അങ്ങേയറ്റം അധിക്ഷേപിക്കലാണെന്ന് മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനും സംവിധായക കുഞ്ഞില മസിലാമണിയും ചൂണ്ടിക്കാട്ടിയെങ്കിലും പരാമര്‍ശം പിന്‍വലിക്കാന്‍ രാഹുല്‍ തയ്യാറായില്ല.

വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയവൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ

English summary
Vijay Babu Actress Case: Dhanya Rajendran responds to Rahul Easwar's claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X