• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി; വിജയ് ബാബുവും അതിജീവിതയും ഗാഢമായ ബന്ധമല്ല ഉണ്ടായതെങ്കിൽ എന്തുകൊണ്ട് വാട്സ് ആപ്പ് ചാറ്റുകൾ അവർ ഹാജരാക്കുന്നില്ലെന്ന് രാഹുൽ ഈശ്വർ. രണ്ട് വ്യക്തികൾ തമ്മിൽ ബന്ധമുണ്ടായി. എന്നാൽ മറ്റെന്തെങ്കിലും കാരണത്തിൽ ഉടക്കിയെന്നതിനാൽ പീഡനാരോപണം ഉന്നയിക്കുന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. ലിവ് ഇൻ റിലേഷനിൽ ഉണ്ടായിരുന്നപ്പോൾ തന്നെ റേപ്പ് ചെയ്തുവെന്നൊക്കെ പറയുന്നത് ഒരു പുരുഷനെ സംബന്ധിച്ച് കൈയ്യും കാലും കെട്ടിയിട്ട് മുങ്ങിച്ചാവാൻ പറയുന്നതിന് തുല്യമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുൽ പറഞ്ഞത് വായിക്കാം

കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

1


'ഇന്നലെ ഞാനും നീയും ഒരുമിച്ചായിരുപ്പോൾ വീ ടു എന്നാൽ ഉടക്കിയപ്പോൾ മീ ടു ആകുന്നത് കഷ്ടമല്ലേ. അത് പുരുഷനോടുള്ള ഏകപക്ഷീയമായ അടിയല്ലേ.അതിജീവിതയും വിജയ് ബാബുവും തമ്മിൽ ഗാഢമായ ബന്ധം ഉണ്ടായിരുന്നു. അതിന് ശേഷം ഉടക്കുണ്ടായി. രണ്ട് പേരും പരസ്പരം വളരെ മോശമായി സംസാരിച്ചു. വിജയ് ബാബുവിന്റെ ഭാഗത്ത് നിന്ന് വളരെ മോശമായ പ്രതികരണം ഉണ്ടായി. ഗാഢമായ ബന്ധം അല്ല ഇരുവരും തമ്മിൽ ഉണ്ടായതെങ്കിൽ തന്റെ ഭാഗത്തെ ചാറ്റുകൾ അവർക്ക് ഹാജരാക്കാമല്ലോ. ഇരുവരും തമ്മിൽ അതിതീവ്രമായ ബന്ധം ഉണ്ടായിരുന്നുവെന്നത് തർക്കമില്ലല്ലോ'.

ഭാവനയെ മിക്ക ദിവസവും വിളിക്കും, അവർ ആശ്വസിപ്പിക്കും,അന്ന് സഹായിച്ചത് മംമ്ത; രഞ്ജു രഞ്ജിമാർഭാവനയെ മിക്ക ദിവസവും വിളിക്കും, അവർ ആശ്വസിപ്പിക്കും,അന്ന് സഹായിച്ചത് മംമ്ത; രഞ്ജു രഞ്ജിമാർ

2


'രണ്ട് വ്യക്തികൾ തമ്മിൽ ബന്ധമുണ്ടായി. എന്നാൽ മറ്റെന്തെങ്കിലും കാരണത്തിൽ ഉടക്കിയെന്നതിനാൽ പീഡനാരോപണം ഉന്നയിക്കുന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. ലിവ് ഇൻ റിലേഷനിൽ ഉണ്ടായിരുന്നപ്പോൾ തന്നെ റേപ്പ് ചെയ്തുവെന്നൊക്കെ പറയുന്നത് ഒരു പുരുഷനെ സംബന്ധിച്ച് കൈയ്യും കാലും കെട്ടിയിട്ട് മുങ്ങിച്ചാവാൻ പറയുന്നതിന് തുല്യമാണ്'.

'ദിലീപിന്റെ സംശയം ഇതാണ്; 12 ചാറ്റും അതിലെ രഹസ്യവും നടിയുമൊക്കെ എന്തായി';രാഹുൽ ഈശ്വർ'ദിലീപിന്റെ സംശയം ഇതാണ്; 12 ചാറ്റും അതിലെ രഹസ്യവും നടിയുമൊക്കെ എന്തായി';രാഹുൽ ഈശ്വർ

3


'26 വയസുള്ള വിദ്യാഭ്യാസമുള്ള അതിജീവിതയ്ക്ക് വിജയ് ബാബു വിവാഹതിനാണെന്ന് അറിയാമായിരുന്നല്ലോ? പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പുരുഷൻ തെറ്റുകാരനും സ്ത്രീയ മാലാഖയും ആകുന്നത് എങ്ങനെയാണ്?'

4


'വിജയ് ബാബു തന്നെ റേപ്പ് ചെയ്തു, വയറ്റത്ത് ചവിട്ടി എന്നൊക്കെ അതിജീവിത സുഹൃത്തുക്കളെ കൊണ്ട് ഫേസ്ബുക്കിൽ എഴുതിച്ചല്ലോ? ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് അതിജീവിത തുറന്ന് പറയാൻ തയ്യാറാകാത്തത് എന്താണ്?'

5

'വിജയ് ബാബു പെൺകുട്ടിയുടെ പേര് പറഞ്ഞത് ശരിയായില്ല. അത് അദ്ദേഹത്തോട് നേരിട്ട് താൻ പറഞ്ഞിരുന്നില്ല. ഇവിടെ പല നിയമങ്ങളും സ്ത്രീകൾക്ക് പരിച ആയിട്ടാണ് നൽകിയിരിക്കുന്നത്. എന്നാൽ അവർ‍ അത് വാളായി ഉപയോഗിക്കുകയാണ്', രാഹുൽ ഈശ്വർ പറഞ്ഞു.

6

അതേസമയം ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാരെ സംബന്ധിച്ചെടുത്തോളം ഹൈക്കോടതി വിധി ഒരു സന്ദേശമാണെന്ന് ചർച്ചയിൽ പങ്കെടുത്ത ലിബർട്ടി ബഷീർ പറഞ്ഞു. ' സ്ത്രീകൾക്ക് സമൂഹവും കോടതിയും കൊടുത്ത ആനുകൂല്യം ദുരുപയോഗം ചെയ്യുകയാണ് ഈ കേസിൽ ഉണ്ടായത്. 26 വയസുള്ള പെൺകുട്ടിയാണ്. ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയാണ്. എന്നാൽ വിജയ് ബാബുവിന് ഭാര്യയും കുട്ടിയും ഉണ്ടെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അതിജീവിത ബന്ധം തുടങ്ങിയതെന്ന് കാണാതിരുന്നു കൂട'.

7


'വിജയ് ബാബു നല്ല വ്യക്തിയാണന്നോ അയാളുടെ ജീവിത്തതിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അയാളെ പിന്തുണയ്ക്കുകയോ അല്ല. ഈ കേസിലെ കാര്യം മാത്രമാണ് പറയുന്നത്. നാളെ ഒരു പക്ഷേ കേരളത്തിലെ എല്ലാ പുരുഷൻമാർക്കും ഇതേ അനുഭവം ഉണ്ടാകില്ലേ? താൻ നടിയെ പീഡിപ്പിച്ചിട്ടില്ലെന്നത് കൊണ്ടാണ് വിജയ് ബാബു കേസിനെ താൻ നേരിട്ടോളാം എന്ന് വെല്ലുവിളിച്ചത്'.

8


'കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചു. ജയിലിൽ കിടന്നില്ലന്നേ ഉള്ളൂ. കേസിൽ ന്യായമായ അന്വേഷണം നടക്കുകയാണ്. തെളിവുണ്ടെങ്കിൽ ശിക്ഷിപ്പെടുകയും ചെയ്യും. അതിജീവിതയുടെ ഭാവി പോയില്ലേ? ആ പെൺകുട്ടിക്ക് സിനിമയിൽ ഇനി അവസരം ലഭിക്കുമോ?, ലിബർട്ടി ബഷീർ ചോദിച്ചു'.

cmsvideo
  Vijay Babu| ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം | *Kerala
  English summary
  Vijay Babu Is Married,actress Knew It ; Why is the actress not producing chats;Rahul Eswar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X