ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി! പിണറായി വിജയനെ അഭിനന്ദിച്ച് ഇളയ ദളപതിയുടെ അച്ഛനും...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് സംവിധായകനും ഇളയ ദളപതി വിജയിയുടെ അച്ഛനുമായ എസ്എ ചന്ദ്രശേഖറിന്റെ അഭിനന്ദനം. സംസ്ഥാനത്ത് ട്രോമാ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി തീര്‍ത്തും അഭിനന്ദനാര്‍ഹമാണെന്ന് എസ്എ ചന്ദ്രശേഖര്‍ പറഞ്ഞു.

മുഹമ്മദ് നബി വരുമെന്ന് ഹിന്ദു പുരാണങ്ങളിലും പ്രവചിച്ചിരുന്നു! 'മഹാമദ്' എന്ന പേരില്‍...

രാഷ്ട്രപതിയുടെ മകള്‍ എയര്‍ഇന്ത്യക്ക് 'തലവേദന'യായത് ഇങ്ങനെ! വിമാനത്തില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനം

വിജയ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലവ് ടുഡേഴ്‌സ് ശ്രീനാഥ് എന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ചന്ദ്രശേഖര്‍ കേരളത്തിലെത്തിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം പ്രസിഡന്റായിരുന്ന ശ്രീനാഥ് കഴിഞ്ഞ ഒക്ടോബറിലാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ശ്രീനാഥ് അനുസ്മരണ പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് എസ്എ ചന്ദ്രശേഖര്‍ കേരള രാഷ്ട്രീയത്തെക്കുറിച്ചും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാചാലനായത്.

ശ്രദ്ധിക്കാറുണ്ട്...

ശ്രദ്ധിക്കാറുണ്ട്...

തമിഴ്‌നാട്ടിലാണെങ്കിലും കേരളത്തിലെ രാഷ്ട്രീയം നിരീക്ഷിക്കാറുണ്ട്. മെര്‍സല്‍ പുറത്തിറങ്ങിയ സമയത്ത് കേരളത്തിലെ പ്രതികരണങ്ങളും ശ്രദ്ധിച്ചിരുന്നു. അതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ട്രോമാ കെയര്‍ സംവിധാനത്തെക്കുറിച്ച് കേട്ടതെന്നും എസ്എ ചന്ദ്രശേഖര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഭിനന്ദനം...

അഭിനന്ദനം...

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുന്ന സംവിധാനമൊരുക്കുന്നു എന്നായിരുന്നു വാര്‍ത്ത. തികച്ചും ഉപകാരപ്രദമായ ഈ പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

മെര്‍സല്‍...

മെര്‍സല്‍...

ജിഎസ്ടിയെക്കുറിച്ച് പരാമര്‍ശിക്കുന്നതിനാലാണ് മെര്‍സല്‍ വലിയ ചര്‍ച്ചാവിഷയമായതെന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിഎസ്ടി പോലുള്ള ഒരുപാട് വിഷയങ്ങള്‍ സിനിമയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ജിഎസ്ടി തങ്ങളെ ബാധിച്ചുവെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടെന്ന് അഭിപ്രായപ്പെട്ട എസ്എ ചന്ദ്രശേഖര്‍, ഒരു സിനിമ നല്ല സന്ദേശങ്ങള്‍ നല്‍കണമെന്നും വ്യക്തമാക്കി.

വിജയ് ഫാന്‍സ്...

വിജയ് ഫാന്‍സ്...

വിജയ് ഫാന്‍സ് തിരുവനന്തപുരം പ്രസിഡന്റായിരുന്ന ശ്രീനാഥിനെ അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് എസ്എ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയത്. ലവ് ടുഡേഴ്‌സ് ശ്രീനാഥ് എന്ന പേരിലാണ് വിജയ് ഫാന്‍സ് ശ്രീനാഥ് അനുസ്മരണം സംഘടിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ വാഹനാപകടത്തിലാണ് ശ്രീനാഥ് മരണപ്പെട്ടത്.

English summary
vijay's father appreciates kerala cm pinarayi vijayan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്