• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയുടെ കടുത്ത ആരാധകനാണ് ഞാന്‍‌; ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ശരി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തമിഴ്നടന്‍ വിജയ് സേതുപതി. പിണറായി വിജയന്‍റെ കടുത്ത ആരാധാകനാണ് താനെന്നും ശബരിമല പോലുള്ള വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തി രീതി തന്നെ വളരെ ആകര്‍ഷിച്ചെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി വ്യക്തമാക്കുന്നു.

എന്തിനാണീ ബഹളങ്ങള്‍. ഭൂമി എന്നാല്‍ അമ്മയാണെന്ന് നമുക്ക് അറിയാം. അതില്‍ നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമയുണ്ടാക്കുന്നു. അതിന് ശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചതെന്നും നടന്‍ ചോദിക്കുന്നു.

എല്ലാമാസവും

എല്ലാമാസവും

സമൂഹത്തില്‍ ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ചു സുഖിച്ച് ജീവിക്കം. എന്നാല്‍ സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. അതെന്തിനുള്ള വേദനായണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പരിശുദ്ധമാണത്.

മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ശരി

മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് ശരി

അത്തരം ഗുണവിശേഷങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ലെങ്കില്‍ നമ്മളാരും ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. സ്ത്രീയാണ് ദൈവം അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി സ്വീകരിച്ചു നിലപാടാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അത് വേദനയുണ്ടാക്കി

അത് വേദനയുണ്ടാക്കി

നമ്മുടെ സമൂഹത്തില്‍നിന്നും ജാതിയുടെയും മതത്തിന്‍റെയും വാലുകളൊന്നും പോയിട്ടില്ലെന്നും താരം അഭിപ്രായപ്പെടുന്നു. ആലപ്പുഴയില്‍ ചിത്രീകരണത്തിനിടെ താനൊരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. പിന്നീടറിഞ്ഞു, അതാണിവിടത്തെ രീതിയെന്ന്. പക്ഷേ, അത് വേദനയുണ്ടാക്കി.

പ്രണയ വിവാഹങ്ങളിലൂടെ

പ്രണയ വിവാഹങ്ങളിലൂടെ

പ്രണയ വിവാഹങ്ങളിലൂടെ ജാതിയെ തുടച്ചെറിയുന്ന പുതുതലമുറയ വളര്‍ത്തിയെടുക്കാന്‍ കഴിയും. ജാതി ഇപ്പോഴുമുണ്ട്. ഇമോഷണല്‍ കറപ്ഷനാണ് ജാതി. അതിന് കൃത്യമായ ശ്രേണിയുണ്ടാക്കി വെച്ചിരിക്കുന്നു. എന്തിനാണപ്പോഴു തീണ്ടായ്. ഇതെല്ലാം വിദ്യാഭ്യാസത്തിലുടേയും പ്രണയത്തിലൂടേയും മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജാതിവാല്‍

ജാതിവാല്‍

വളരെയേറെ പുരോഗമനം പറയുന്ന പലരും ഫേസ്ബുക്കില്‍ പേരിനൊപ്പം ജാതിവാല്‍ കൂടി ചേര്‍ത്തുവെച്ച് അനീതികളെ എതിര്‍ത്ത് പോസ്റ്റ് ചെയ്ത് രോഷം കൊള്ളുകയാണ്. മറ്റുള്ളവരുമായി തനിക്ക് ഒരു വ്യത്യാസവുമില്ലെന്ന് മനസ്സിലാക്കുന്നതോടെ മാറ്റം വരുമെന്നും സേതുപതി അഭിപ്രായപ്പെടുന്നു.

ഡബ്ലൂസിസി

ഡബ്ലൂസിസി

മലയാളം സിനിമയിലെ പെണ്‍കുട്ടായ്മയായ ഡബ്ലൂസിസിയുടെ പ്രവര്‍ത്തനങ്ങളെയും സേതുപതി അഭിനന്ദിക്കുന്നു. ഡബ്ലൂസിസി പോലുള്ള സംഘടനകള്‍ തമിഴകത്തും രൂപംകൊള്ളണമെന്നും ആര് തടഞ്ഞാലും അതൊക്കെ സംഭവിക്കും.

എല്ലാ മേഖയിലും

എല്ലാ മേഖയിലും

പുറത്തുവരുന്നില്ലെന്ന് മാത്രമാണ്, ലൈംഗീക ചൂഷണം എല്ലാ മേഖയിലുമുണ്ട്. സിനിമ തിള്ളക്കമേറിയ സ്ഥലമായതിനാല്‍ ചിലതെല്ലാം പുറത്തറിയുന്നു. ചൂഷണം എവിടെ നടന്നാലും തെറ്റാണെന്നും ഇരകള്‍ നീതി ലഭിച്ചെ മതിയാകുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മീ ടൂ

മീ ടൂ

സ്ത്രീകള്‍ക്കെതിരായ ലൈംഗികചൂഷണണെത്തപ്പോലെ തന്നെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളും ചര്‍ച്ച ചെയ്യണം. ചൂഷണം നടന്നാല്‍ ആ കുട്ടി 10 വര്‍ഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാന്‍ ഇപ്പോഴത്തെ മീടൂ മൂവ്‌മെന്റിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യായമുള്ളതായിരിക്കണം

ന്യായമുള്ളതായിരിക്കണം

അറിയാത്ത വയസില്‍ നടന്നാലും ഓര്‍മ്മ വരുന്ന കാലത്ത് പരാതി നല്‍കണമെന്നാണ് തന്റെ പക്ഷമെന്നും പക്ഷേ പരാതി ന്യായമുള്ളതായിരിക്കണമെന്നും സേതുപതി കൂട്ടിചേര്‍ത്തു. ആലപ്പുഴയില്‍ പുതിയ ചിത്രമായ മാമനിതന്റെ ചിത്രീകരണ തിരക്കിലാണ് വിജയ് സേതുപതിയിപ്പോള്‍.

English summary
vijay sethupathi support pinarayi vijayan on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X