തന്‍റെ 'മരണവാര്‍ത്ത' അറിയിച്ചത് സ്വന്തം മകന്‍!! അവന്‍ പറഞ്ഞത്...വിജയരാഘവന്റെ വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടനായ വിജയരാഘവന്‍ അപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ബുധനാഴ്ച വൈകീട്ടോടെയാണ് വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ ഈ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. വിജയരാഘവന്‍ തന്നെ വ്യാജവാര്‍ത്തയ്‌ക്കെതിരേ രംഗത്തുവരികയായിരുന്നു.

വാര്‍ത്തയറിഞ്ഞത്

സ്വന്തം മകനാണ് തന്റെ മരണവാര്‍ത്ത അറിയിച്ചതെന്നു വിജയരാഘവന്‍ പറഞ്ഞു. അച്ഛന്റെ മരണവാര്‍ത്ത വാസ്ടാപ്പില്‍ കണ്ടല്ലോയെന്ന് അവന്‍ തന്നോട് പറയുകയായിരുന്നുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

മറുപടി പറയുന്ന തിരക്കില്‍

ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്ന തിരക്കിലാണ് താനെന്നു വിജയരാഘവന്‍ പറഞ്ഞു. ഒരു മാസം മുമ്പ് ഷൂട്ടിങിനിടെ ആരോ എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത ഇങ്ങനെ

സുപ്രസിദ്ധ സിനിമാനടന്‍ വിജയരാഘവന്‍ ഷൂട്ടിങിനിടെ മരിച്ചു. ഷൂട്ടിങിനിടെയുണ്ടായ അപകടത്തിലാണ് 66 കാരനായ നടന്‍ മരിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്തയോടൊപ്പം വിജയരാഘവന്റെ ചിത്രവുമായുള്ള ആംബുലന്‍സിന്റെ ഫോട്ടോയും പ്രചരിച്ചിരുന്നു.

സിനിമയിലെ രംഗം

ദിലീപ് നായകനായ രാമലീല എന്ന സിനിമയുടെ ഷൂട്ടിങിനിടെ എടുത്ത ചിത്രമാണിതെന്നു വിജയരാഘവന്‍ വ്യക്തമാക്കി. സിനിമയില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു പോവുന്ന രംഗങ്ങളുമുണ്ട്.

നിയമനടപടിക്കില്ല

വ്യാജവാര്‍ത്തയ്‌ക്കെതിരേ നിയമ നടപടിക്കില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ഈ വാര്‍ത്തയ്‌ക്കെതിരേ പരാതി നല്‍കില്ല. വെറുതെയങ്ങ് അവഗിക്കാമെന്നും അതു മാത്രമാണ് പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും ആരെപ്പറ്റിയും എന്തും പറയാമെന്ന് വന്നിരിക്കുന്ന കാലത്ത് എന്ത് ചെയ്യാനാണ്. ആരാണ് ഇവിനെ നിയമം പാലിക്കുന്നതെന്നും വിജയരാഘവന്‍ ചോദിക്കുന്നു.

വ്യാജ വാര്‍ത്ത നേരത്തേയും

ഇതദ്യമായല്ല മലയാളത്തിലെ പ്രമുഖ താരങ്ങള്‍ മരിച്ചതായി വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. നേരത്തേ സലീം കുമാര്‍, ഇന്നസെന്റ്, മാമുക്കോയ, നടി കനക എന്നിവര്‍ മരിച്ചെന്നു വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു.

English summary
Actor vijayaraghavan says his son informed about his own death news.
Please Wait while comments are loading...