Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്റെ പേര് പുറത്തുവരരുത് എന്ന് ആഗ്രഹിച്ചിരുന്നു, പറയാനുള്ളത് മുഖത്ത് നോക്കി ഞാന്‍ പറഞ്ഞിട്ടുണ്ട്: വിന്‍സി

കൊച്ചി: സിനിമാ സെറ്റിലെ ലഹരി ഉപയോഗവും തനിക്ക് നേരിട്ട ദുരനുഭവവും തുറന്ന് പറഞ്ഞതിന് ശേഷം സിനിമയിലെ എല്ലാ സംഘടനകളും തന്നെ ബന്ധപ്പെട്ടിരുന്നു എന്നു നടി വിന്‍സി അലോഷ്യസ്. നടന്റെ പേരും സിനിമയുടെ പേരും പുറത്താകരുതെന്ന് ആഗ്രഹിച്ചിരുന്നതായും വിന്‍സി പറഞ്ഞു. എങ്ങനെയാണ് ഈ പേരുകള്‍ പുറത്ത് വന്നത് എന്ന് അറിയില്ല എന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

ഫെഫ്ക, ഐസി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സിനിമ സംഘടനകളില്‍ നിന്നെല്ലാം എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അവര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കാത്തിരിക്കുകയാണ് എന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. വിന്‍സിയുടെ വാക്കുകള്‍ ഇങ്ങനെയാണ്....

Vincy Aloshious

'പരാതി ലീക്കായി എന്ന വിവരം ഞാന്‍ കേട്ടിരുന്നു. പരാതിയില്‍ ആ നടന്റെ പേരോ സിനിമയുടെ പേരോ പുറത്ത് വരരുത് എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിരുന്നു. എനിക്കുണ്ടായ കാര്യങ്ങള്‍ പരാമര്‍ശിച്ച് കൊണ്ടാണ് പരാതി കൊടുത്തത്. സിനിമാ സെറ്റില്‍ ഇത്തരത്തിലുള്ള ലഹരി ഉപയോഗവും അച്ചടക്കമില്ലായ്മയും മാറ്റി നിര്‍ത്തപ്പെടണം എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. നടനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

അയാളാണല്ലോ എനിക്കെതിരെ മോശമായി പെരുമാറിയത്. സംഘടനകള്‍ അതില്‍ നടപടിയെടുക്കുമ്പോള്‍ ഒരു സിനിമാ സെറ്റിലും ഇനി വ്യാപകമായ ഒരു തീരുമാനത്തിലേക്ക് എത്തണം. എന്നുള്ളതാണ്. എപ്പോഴാണ് തുടങ്ങിയത് എന്നും എപ്പോഴാണ് അവസാനിച്ചത് എന്നും റിലീസായി സിനിമായാണോ റിലീസാകാനുള്ള സിനിമയാണോ എന്നൊന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.

ഇങ്ങനെ ഒരു പ്രശ്‌നമുണ്ടായപ്പോള്‍ സംവിധായകന്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹം കര്‍ക്കശമായിട്ട് തന്നെ സംസാരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാധനങ്ങള്‍ അയാളോട് ഉപയോഗിക്കരുത് എന്നും മാന്യമായി പെരുമാറണം എന്നും സംവിധായകനും ഞാനും കൂടി പറഞ്ഞിട്ടുണ്ട്. എനിക്ക് മാത്രമല്ല ദുരനുഭവം ഉണ്ടായത്. ഉപയോഗിച്ച് കഴിഞ്ഞാല്‍ നിലത്ത് പോലും നില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള പെരുമാറ്റവും രീതിയും ഓരോ സ്ത്രീകളോടും മോശമായിട്ടുള്ള കമന്റ്‌സും സ്റ്റേറ്റ്‌മെന്റ്‌സും ആണ് അദ്ദേഹം പറയുന്നത്.

എന്നോടും എന്റെ അറിവില്‍ എന്റെ സഹപ്രവര്‍ത്തകയ്ക്കും ആണ് അങ്ങനെയൊരു ദുരനുഭവം വന്നിട്ടുള്ളത്. ഞാന്‍ അറിഞ്ഞത് വെച്ച് ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആ കുട്ടിക്ക്. അത് മനസില്‍ വെച്ച് ആ കുട്ടി അടങ്ങിയിരുന്നു എന്നുള്ളതാണ്. ആ കുട്ടി സിനിമയില്‍ പുതിയതാണ്. അതുകൊണ്ട് നമ്മള്‍ എന്തെങ്കിലും പരാതിപ്പെട്ടാല്‍ അത് സിനിമയെ ബാധിക്കില്ലേ എന്നുള്ളത് കൊണ്ട് മാത്രം മിണ്ടാതിരുന്നു.

പക്ഷെ അത് ഇപ്പോള്‍ ചോദിക്കുമ്പോള്‍ തുറന്ന് പറയാനുള്ള ധൈര്യം ഉണ്ട് എന്ന് തന്നെയാണ് ആ കുട്ടി പറയുന്നത്. പരാതി എന്റെ സ്വന്തമായിരുന്നു. പക്ഷെ ആ കുട്ടിയുടെ അനുഭവം അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എനിക്ക് ഒരാളില്‍ നിന്ന് മാത്രമാണ് മോശം അനുഭവം ഉണ്ടായിട്ടുള്ളത്. ഞാന്‍ അറ്റ്ലീസ്റ്റ് അയാളുടെ മുഖത്തുനോക്കി രണ്ട് വര്‍ത്തമാനം പറഞ്ഞിട്ടാണ് നിന്നത്. സിനിമയിലെ എല്ലാ സംഘടനകളും എന്നെ കോണ്‍ടാക്ട് ചെയ്തിരുന്നു.

ഫെഫ്കയില്‍ നിന്ന് ബി ഉണ്ണികൃഷ്ണന്‍ സാറാണ് ആദ്യം കോണ്‍ടാക്ട് ചെയ്തത്. സജിത മഠത്തില്‍, സജി നന്ത്യാട്ട്, സുരേഷ് കുമാര്‍, അമ്മയില്‍ നിന്ന് ബാബുരാജ്, ജയന്‍ ചേര്‍ത്തല, ടിനി ടോം, അന്‍സിബ എന്നിവരെല്ലാം എന്നെ വിളിച്ച് വളരെ ശക്തമായ നിലപാട് സ്വീകരിക്കും എന്ന് പറഞ്ഞിരുന്നു. ഞാന്‍ അതിന് കാത്തിരിക്കുകയാണ്. സിനിമയില്‍ ഇനി എന്ത് ആശങ്ക ഇപ്പോഴില്ല. അതിന്റെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

അയാളെ ഓര്‍ത്തിട്ടല്ല എനിക്ക് ബുദ്ധിമുട്ട്. ഇറങ്ങാനിരിക്കുന്ന കുറേ സിനിമകളെ ബാധിക്കുമെന്നത് എനിക്ക് വ്യക്തമാണ്. ഇതിനുമുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ അയാള്‍ അസഭ്യം പറഞ്ഞിട്ട് ആ സിനിമയ്ക്കുണ്ടായ പ്രശ്‌നങ്ങള്‍ എനിക്ക് അറിയാം. അല്ലാതെ അയാളെ മുന്നില്‍ക്കണ്ടു കൊണ്ടല്ല പേര് പറയാതിരുന്നത്. ഇനി അയാള്‍ക്കൊരു മാറ്റമുണ്ടെങ്കില്‍, അയാള്‍ നന്നാകാന്‍ തീരുമാനിച്ചാല്‍ വീണ്ടും പരിഗണിക്കണം എന്ന് കരുതുന്ന ആള്‍ തന്നെയാണ് ഞാന്‍.

ലഹരി ഉപയോഗിക്കുന്നത് ഒരാളുടെ തീരുമാനമാണ്. അവരുടെ പേഴ്‌സണല്‍ ലൈഫ് ചികയാനൊന്നും എനിക്ക് വയ്യ. പക്ഷെ പബ്ലിക്കായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്യപ്പെടുകയും തടയുകയും വേണം. മറ്റ് നിയമനടപടിയുമായി മുന്നോട്ടു പോകില്ല. ഇത് സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയില്‍ തീരുമാനമാകേണ്ട വിഷയമാണ്. സിനിമയ്ക്ക് പുറത്ത് നടന്ന കാര്യമാണെങ്കില്‍ നിയമം കാര്യമായി ഇടപെടേണ്ടതാണ്.

സിനിമയ്ക്കുള്ളില്‍ സംഭവിച്ചത് സിനിമയ്ക്ക് ഉള്ളില്‍ തന്നെ തീര്‍ക്കണം എന്നാണ് ഞാന്‍ കരുതുന്നത്. സിനിമ സംഘടനകള്‍ പറഞ്ഞാല്‍ മാത്രമേ ഞാന്‍ പൊലീസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തയ്യാറാകൂ. ഒരു മാറ്റമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുറെ പ്രൊഡ്യൂസേഴ്‌സ് പണം മുടക്കിയിരിക്കുന്ന സിനിമകളില്‍ അദ്ദേഹം ഭാഗമായിരിക്കും. ആ സിനിമകള്‍ തീര്‍ക്കാനുള്ള അനുമതി കൊടുക്കണം.

Take a Poll

ഇയാളെ വേണ്ട എന്ന് വയ്ക്കാനുള്ള ധൈര്യമുണ്ടെങ്കില്‍ അവര്‍ അങ്ങനെ ചെയ്യട്ടെ. അല്ലെങ്കില്‍ ഈ സിനിമകള്‍ തീര്‍ത്തു കഴിഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ലഹരി ഉപയോഗവും പെരുമാറ്റ ദൂഷവും മാറുന്നത് വരെ അദ്ദേഹം സിനിമയില്‍ നിന്ന് മാറി നില്‍ക്കട്ടെ. എനിക്ക് അവസരം തരാതെ മാറ്റി നിര്‍ത്തും എന്ന് കരുതുന്നില്ല. ഞാന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ, നേരിട്ട കാര്യങ്ങള്‍ തുറന്നു പറയുകയല്ലേ ചെയ്യുന്നുള്ളൂ. അതുകൊണ്ട് ഞാന്‍ ശിക്ഷിക്കപ്പെടേണ്ട കാര്യമെന്താണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+