നമ്മുടെ കുട്ടികൾ സുരക്ഷിതരോ; കണക്കുകൾ പുറത്തുവിട്ട് പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി കണക്കുകൾ.ഇക്കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം 627 പീഡന കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുവാനും ഉപദ്രവിക്കുവാനും ശ്രമിച്ചതിനാണ് കേസുകൾ. 2020ൽ 1143 ലൈംഗിക പീഡന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരള പൊലീസിൻ്റെ ക്രൈം സ്റ്റാറ്റിറ്റിക്സ് വിഭാഗം പുറത്തുവിട്ട ഔദ്യോഗിക രേഖകളിലാണ് കണക്കുകളുള്ളത്.
ഒരിടവേളയ്ക്കുശേഷം വീണ്ടും കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഈവർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 89 കേസുകളാണ്. കഴിഞ്ഞ വർഷം ഇത് 197 ആയിരുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ കേസുകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം 897 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020ലെ 12 മാസത്തെ കണക്കെടുത്ത് പരിശോധിക്കുമ്പോൾ മാത്രം ഈയിനത്തിലുണ്ടായിരുന്നത് 2242 കേസുകളായിരുന്നു. കേരള പൊലീസിൻ്റെ ക്രൈം സ്റ്റാറ്റിറ്റിക്സ് വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.പൊലീസ് ആസ്ഥാനത്താണ് പ്രത്യേക വിംഗായ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രവർത്തിക്കുന്നത്.

എന്നാൽ, 2019 ൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. അന്ന് രജിസ്റ്റർ ചെയ്തതിൽ 4553 കേസുകളുണ്ട്. 1313 ലൈംഗിക പീഡന കേസുകളും 2019 ൽ ഉണ്ടായിരുന്നു. അതേസമയം, ഇക്കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് 1649 കേസുകളുണ്ടായപ്പോൾ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 3628 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications