• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമസംഭവങ്ങള്‍: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജന്‍

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ പ്രതിപക്ഷ കലാപം അഴിച്ച് വിടുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ യുഡിഎഫ് ബിജെപി വലതുപക്ഷ മാധ്യമ സംഘം നടത്തിയ നീക്കത്തെ പ്രതിരോധിച്ചത് പോലെ ഇപ്പോൾ നടത്തുന്ന കലാപ നീക്കത്തെയും ജനങ്ങൾ പരാജയപ്പെടുത്തുക തന്നെ ചെയ്യും. തൊഴിൽരഹിതരുടെ പേരിലാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും തിരുവനന്തപുരത്ത് അക്രമം അഴിച്ചുവിട്ടത്. സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ മറ്റുള്ളവർക്കുള്ള അവകാശം പോലെ കളിമൺപാത്ര തൊഴിലാളികൾക്കും അവകാശമുണ്ട്. കെഎസ്‌യു കാരുടെ മാർച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ എത്തിയ ഉടൻ കളിമൺപാത്ര തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ അക്രമം സംഘടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് പോലീസിന് നേരെ തിരിഞ്ഞു. വടിയെടുത്ത് പോലീസിനെ മർദ്ദിക്കുകയും സെക്രട്ടറിയേറ്റ് ഗേറ്റ് അടച്ച് അകത്ത് ഡ്യൂട്ടി നിർവഹിക്കുന്ന വനിതാ കോൺസ്റ്റബിളിനെ തല്ലുകയും പോലീസുകാരിയുടെ മാസ്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ കെഎസ്‌യു യൂത്ത് കോൺഗ്രസ് ആക്രമണങ്ങളുടെ തെളിവുകളാണ്. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും യൂത്ത് കോൺഗ്രസ്- കെഎസ്‌യു നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ സൃഷ്ടിയാണ് സെക്രട്ടറിയേറ്റിനു മുൻപിൽ നടന്ന കലാപ ശ്രമം. പിഎസ്‌സി വഴി 1.57 ലക്ഷം പേർക്ക് നിയമനവും 30,000ത്തിലേറെ സ്ഥിരം തസ്തികകൾ ഉൾപ്പെടെ അര ലക്ഷം പേർക്കാണ് പുതുതായി ജോലി നൽകാൻ തസ്തികകൾ സൃഷ്ടിച്ചത്. ഇത്രയും കൂടുതൽ കാര്യങ്ങൾ തൊഴിൽ രഹിതർക്ക് വേണ്ടി മറ്റൊരു സർക്കാരും ചെയ്തിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

തൊഴിൽ രഹിതർ സമാധാനപരമായി നടത്തിവരുന്ന സമരത്തെ രാഷ്ട്രീയവൽക്കരിച്ചത് യുഡിഎഫും ബിജെപിയുമാണ്. റാങ്ക് ഹോൾഡേഴ്സ് മാത്രമാണ് സമരം ചെയ്യുന്നതെങ്കിൽ ഇതിനു മുമ്പ് തന്നെ പ്രശ്നം പരിഹരിച്ചേനെ. കാരണം തൊഴിൽരഹിതർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്ന കാര്യങ്ങളാണ് മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങൾ. നുഴഞ്ഞുകയറി കലാപം ഉണ്ടാക്കുന്നവരെ തിരിച്ചറിയുക. അവരുടെ വോട്ട് രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുക. യുഡിഎഫ് ബിജെപി വലതുപക്ഷ മാധ്യമ കൂട്ടുകെട്ടിന്റെ സർക്കാർവിരുദ്ധ തറ വേല ഹീനവും വാസ്തവ വിരുദ്ധവുമാണ്. എൽഡിഎഫിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19ന് ജില്ലാ -ഏരിയാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് ജനാധിപത്യ- മതേതര വിശ്വാസികളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

cmsvideo
  NS madhavan criticize e sreedharan

  English summary
  Violence in front of the Secretariat: MV Jayarajan sharply criticizes the Opposition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X