വിപിൻ വധം; തിരൂരിൽ രാത്രി വരെ ആർഎസ്എസ് ഹർത്താൽ;നിരോധനാജ്ഞ, സംഘർഷാവസ്ഥയ്ക്ക് അയവില്ല...
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ടു മണി വരെയാണ് ഹർത്താൽ.
തിരൂർ: ആർഎസ്എസ് പ്രവർത്തകനായ വിപിൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചു. തിരൂർ നഗരസഭാ
പരിധിയിലും തലക്കാട് പഞ്ചായത്തിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, വിപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആർഎസ്എസും സംഘപരിവാറും ആഗസ്റ്റ് 24 വ്യാഴാഴ്ച തിരൂർ താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ടു മണി വരെയാണ് ഹർത്താൽ. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ തിരൂർ ബിപി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികിലാണ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാംപ്രതിയാണ് കൊല്ലപ്പെട്ട വിപിൻ. കൊലപാതകത്തെ തുടർന്ന് തിരൂർ, താനൂർ മേഖലകളിൽ പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ....
ആഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെയാണ് ആലത്തിയൂർ കുട്ടിച്ചാത്തൻ പടി സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

ബിപി അങ്ങാടിയിൽ...
കൂലിപ്പണിക്കാരനായ വിപിൻ രാവിലെ പണിക്ക് പോകുമ്പോഴാണ് അക്രമമുണ്ടായത്. ബിപി അങ്ങാടി പുളിഞ്ചോടിൽ വെച്ചാണ് വിപിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 7 മണിയോടെയാണ് വിപിനെ റോഡരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടാം പ്രതി...
വിവാദമായ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് വിപിൻ. ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ വിപിൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

ഫൈസലിനെ...
ഇസ്ലാം മതം സ്വീകരിച്ചതിനാണ് ആർഎസ്എസ് ക്രിമിനൽ സംഘം കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയത്. 2016 നവംബർ 19ന് പുലർച്ചെ കൊടിഞ്ഞി പാലാ പാർക്കിന് സമീപത്ത് വെച്ചാണ് സഹോദരീ
ഭർത്താവടക്കമുള്ള ആർഎസ്എസ് സംഘം ഫൈസലിനെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.

വധഭീഷണി...
ഫൈസൽ വധക്കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇവർക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണിയുണ്ടായിരുന്നു.

സംഘർഷാവസ്ഥ...
വിപിന്റെ കൊലപാതകത്തെ തുടർന്ന് തിരൂർ, താനൂർ മേഖലകളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിലവിൽ തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വിപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

നിരോധനാജ്ഞ...
വിപിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചു. തിരൂർ നഗരസഭാ പരിധിയിലും തലക്കാട് പഞ്ചായത്തിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹർത്താലും....
വിപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആർഎസ്എസും സംഘപരിവാറും ആഗസ്റ്റ് 24 വ്യാഴാഴ്ച തിരൂർ താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി എട്ടു മണി വരെയാണ് ഹർത്താൽ.












Click it and Unblock the Notifications