'പറക്കും തളിക പോലെ മോഡിഫിക്കേഷൻ, കേരളം കത്തുമെന്ന് ആരാധകർ'; ഇ ബുൾ ജെറ്റിന് പിന്തുണയും ട്രോളുകളും
കണ്ണൂര്‍: യൂട്യൂബിലെ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹാദരങ്ങളെ ഇന്ന് രാവിലെയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമായത്. അതേസമയം, ഈ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചിലര്‍ ഇവരെ പിന്തുണച്ച് രംഗത്തെത്തുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനവുമായാണ് രംഗത്തെത്തുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ പിഴയായി 42000 രൂപയോളമാണ് ആര്‍ടിഒ ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ന് ആര്‍ടിഒ ഓഫീസിലുണ്ടായ സംഭവവികാസങ്ങളാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയായിരുന്നു ഇവര്‍. കൊവിഡ്് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിച്ചതെല്ലാം ഇവര്‍ക്ക് കൂടടുതല്‍ തലവേദന സൃഷ്ടിക്കും.

വാഹനം നേരത്തെ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓഫീസിലെത്തിയ സഹോദരങ്ങള്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ നിന്ന് പൊട്ടിക്കരയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈകാരികമായി ലൈവ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ആരാധകര്‍ എന്ന് പറയുന്ന നിരവധി പേര്‍ ഓഫീസിലേക്ക് എത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഇവരെ പിന്തുണയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ ആര്‍ടിഒ നടപടിയെ ന്യായീകരിക്കുന്നുണ്ട്. യൂട്യൂബര്‍മാരായത് കൊണ്ട് ഇവര്‍ക്ക് നിയമത്തില്‍ മാറ്റമൊന്നുമില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ഞങ്ങളോട് കളിക്കേണ്ട കേരളം കത്തുമെന്നാണ് ഒരു വിഭാഗം ആരാധകരും യൂട്യൂബര്‍മാരും ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടനും, ബിന്ദു കൃഷ്ണയും ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പിന്തുണച്ച് രംഗത്തെത്തി. പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ എന്ന് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ ചോദിച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മീന്‍ വില്‍ക്കുന്ന അമ്മയുടെ മീന്‍ പാത്രം തട്ടിത്തെറിപ്പിക്കുക.. വാഹന പരിശോധനയുടെ പേരില്‍ സാധാരണക്കാരെ വേട്ടയാടുക.. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക..

ഇന്ന് കൊറോണയെക്കാള്‍ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങള്‍. ഇതില്‍ ഒടുവിലത്തേതാണ് വ്‌ലോഗ്ഗറുമാരായ ഈബുള്‍ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്ലാതെ നിങ്ങള്‍ക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളിരിക്കാപട്ടണമല്ല.

വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കള്‍ വിത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴില്‍ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാഹന വകുപ്പിന്റെ വേട്ട അവസാനിക്കുന്നില്ല എന്ന കുറിപ്പോടെയാണ് ബിന്ദുകൃഷ്ണ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വ്‌ലോഗ്ഗര്‍മാരായ അനുജന്മാര്‍ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാന്‍ ചെറുപ്പക്കാര്‍ പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുകയാണെന്നും അവര്‍ വ്യക്തമാക്കി.

അവര്‍ ആരെയും ഉപദ്രവിക്കാന്‍ വരുന്നില്ല, ആരെയും കൊള്ളയടിക്കാന്‍ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നല്‍കുന്നില്ല.
സ്വകാര്യ വാഹനത്തില്‍ മോഡിഫിക്കേഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം നോട്ടീസ് നല്‍കണം. അതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. വ്‌ലോഗ്ഗര്‍മാര്‍ക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താല്‍ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാന്‍ പോലീസിന് കഴിയാതെ പോയി.

ഞാന്‍ മനസ്സിലാക്കിയത് വച്ച് ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഇ ബുള്‍ ജെറ്റ് അവരുടെ വാഹനം പുതിയ രീതിയില്‍ ഇറക്കിയിരിക്കുന്നത്. മുന്‍പും അവര്‍ വാഹനം മോഡിഫിക്കേഷന്‍ ചെയ്തിരുന്നു. അപ്പോഴെല്ലാം അനുമതി വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. ഇത്തവണ വാഹനത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് ഇറക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വാഹനം വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

അവര്‍ക്ക് അനുമതി വാങ്ങാനുള്ള സാവകാശം പോലും നല്‍കാതെ ഇത്ര തിടുക്കത്തില്‍ അറസ്റ്റ് നാടകം നടത്തിയതിന്റെ പിന്നിലെ കാരണം പോലീസ് തന്നെ വ്യക്തമാക്കണം. ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നവരായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും പോലീസും മാറരുത്. എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനല്‍കാന്‍ പോലീസും വാഹന വകുപ്പും തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പറക്കും തളിക പോലെ മോഡിഫിക്കേഷന്‍ ചെയ്ത വണ്ട് റോഡിലിറക്കി എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. കൈയടിക്കാന്‍ ആളുണ്ടെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ ഒരുനാള്‍ നിയമം നിങ്ങളേയും തേടിവരുമെന്നായിരുന്നു മറ്റൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ രാജ്യത്ത് ഒരു നിയമം ഉണ്ട് അത് അനുസരിച്ചു വണ്ടി നിരത്തില്‍ ഇറക്കാം അല്ലെങ്കില്‍ പിഴ അടയ്ക്കേണ്ടിവരും. പോലീസ്, ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് ഇതൊക്കെ സ്പെഷ്യല്‍ കാറ്റഗറി ആണ് അവരെ മറ്റുള്ളവരും ആയി കൂട്ടികുഴക്കേണ്ടതില്ല. നിയമപ്രകാരം തന്റെ മുന്നില്‍ വന്ന കേസ് ശരിയോ തെറ്റോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം മാത്രമേ ഒരു ഉദ്യോഗസ്ഥന് ഉള്ളൂ എന്നായിരുന്നു മറ്റെരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അവര്‍ നിയമപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കില്‍ ആളെ കൂട്ടി സര്‍ക്കാര്‍ ഓഫീസിലേക്ക് തള്ളി കയറുകയല്ല ചെയ്യേണ്ടത്, നിയമങ്ങളും, കോടതി, ഇവിടെയുണ്ട് നീതി ലഭിക്കുമെന്നാണ് മറ്റൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമം അത് എല്ലാ ജെറ്റിനും ബാധകം
എത്രപേര് ഫോളോ ചെയ്യുന്ന വ്‌ലോഗര്‍മാര്‍ ആയാലും ഇവിടെ നിയമം എല്ലാവര്‍ക്കും തുല്യമാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications